കുട്ടിക്ക് മതിയായ രേഖകളില്ല; ഓമനിലേക്ക് മടക്കയാത്രക്ക് വിലങ്ങുതടിയായി വിമാനത്താവള അധികൃതർ
മസ്കത്ത്: വേനലവധിക്ക് നാട്ടിലേക്ക് പോയ മലയാളി കുടുംബത്തിന് മസ്കത്തിലേക്ക് തിരികെവരുന്നതിൽ വിലക്കുമായി വിമാനത്താവള അധികൃതർ.കഴിഞ്ഞ ദിവസം പുലർച്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒമാനിലേക്കുള്ള മടക്ക യാത്രക്കെത്തിയ കണ്ണൂര്‍ സ്വദേശികളായ അഞ്ചംഗ കുടുംബമാണ് തിരികെവരാനാകാതെ കുടുങ്ങിയത്. നാലുവയസ്സായ കുട്ടിക്ക് മതിയായ രേഖകളില്ലെന്ന് പറഞ്ഞാണ് യാത്രാതടസം നേരിടേണ്ടി വന്നത്. ഒരു മാസം മുമ്പാണ് ഇവർ നാട്ടിലേക്കെത്തിയത്.
ഒമാനിലേക്കുള്ള യാത്രക്കായി എയര്‍ഇന്ത്യ എക്സ്പ്രസ്സിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ടിക്കറ്റെടുത്ത പ്രകാരം അതിരാവിലെ വിമാനത്താവളത്തിലെത്തുകയായിരുന്നു. എന്നാല്‍, പുതിയ സംവിധാനപ്രകാരം മസ്കത്ത് എയര്‍പോട്ടില്‍ വെച്ച് പഴയതു പോലെ യാത്രാ സംബന്ധമായ ഒന്നും പാസ്പോര്ട്ടില് പതിക്കാത്തതാണ് കണ്ണൂർ എയര്‍പോർട്ടില്‍ യാത്രാ തടസത്തിന് കാരാണമായത്. യാത്ര സംഘത്തിലെ മുതിര്‍ന്നവർക്കൊക്കെ റെസിഡന്റ് കാര്‍ഡുണ്ട്.
എന്നാല്‍, നാലുവയസ്സായ കുട്ടിക്ക് റെസിഡന്റ് കാര്‍ഡ് ഇല്ലാത്തതും ഇ-വിസ കരുതാന്‍ കുടുംബത്തിന് പറ്റാതിരുന്നതുമാണ് വിനയായത്. ഒമാനിലുള്ളവരുമായി ബന്ധപ്പെട്ട് യാത്രാ രേഖ ശരിയാക്കാനും തടസം നേരിട്ടു. ചെറിയൊരു അശ്രദ്ധ മൂലം യാത്ര മുടങ്ങിയതിനാല്‍ ടിക്കറ്റ് ഇനത്തില്‍ വലിയൊരു സംഖ്യ മലയാളി കുടുംബത്തിന് നഷ്ടത്തിലാവുകയും ചെയ്തു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.