സിംഹത്തെ കൂട്ടിലിട്ട് വളർത്തി, ആളുകൾക്ക് കാണാൻ സൗകര്യമൊരുക്കിയ; യുവാവ് അറസ്റ്റിൽ
റിയാദ്: വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളിലൊന്നായ സിംഹത്തെ അനധികൃതമായി കൈവശം സൂക്ഷിക്കുകയും ആളുകൾക്ക് കാണാൻ പാകത്തിൽ പ്രദർശിപ്പിക്കുകയും ചെയ്ത സൗദി പൗരനെ പിടികൂടി. ദേശീയ വന്യജീവി വികസന കേന്ദ്രത്തിന്‍റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള പ്രത്യേകസേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിംഹത്തെ അനധികൃതമായി കൊണ്ടുവന്ന് വളർത്തുകയും കൂട്ടിലിട്ട് ആളുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തുവരികയായിരുന്നു ഇയാൾ. കസ്റ്റഡിയിലെടുത്ത പ്രതിയെ കേസ് രജിസ്റ്റർ ചെയ്ത് മേൽനടപടികൾക്കായി ദേശീയ വന്യജീവി വികസന കേന്ദ്രത്തിന് കൈമാറി. വന്യജീവികളെ സ്വകാര്യമായി സ്വന്തമാക്കുന്നതും വളർത്തുന്നതും പ്രദർശിപ്പിക്കുന്നതും സൗദി വന്യജീവി സംരക്ഷണനിയമപ്രകാരം ഗുരുതരകുറ്റമാണ്. പ്രത്യേകിച്ചും വംശനാശഭീഷണി നേരിടുന്ന ജീവികളെ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് കോടി റിയാൽ പിഴയും 10 വർഷം തടവുമാണ് ശിക്ഷ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.