സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി അറിയിപ്പുമായി മസ്കറ്റ് ഇന്ത്യൻ എംബസി...
മസ്കറ്റ്: ഇന്ത്യയുടെ 78 -ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്ക് മസ്‌കറ്റിലെ ഇന്ത്യൻ എംബസി ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് പതിനഞ്ച് വ്യാഴാച്ച രാവിലെ ഏഴ് മണിക്ക് മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ ദേശീയ പതാക ഉയർത്തും. എംബസിയിൽ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങിലേക്ക് ഒമാനിലെ ഇന്ത്യൻ സമൂഹത്തെയും സുഹൃത്തുക്കളെയും ക്ഷണിച്ചുകൊണ്ട് സ്ഥാനപതി കാര്യാലയം എക്സിലൂടെ സന്ദേശം പുറത്തിറക്കിയിട്ടുണ്ട്.പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പങ്കാളിത്തം ഇ- മെയിലിലൂടെ ([email protected] )സ്ഥിരീകരിക്കണമെന്നും കാര്യാലയം സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 06:50ന് ഗേറ്റ് അടക്കുമെന്നും എംബസിയുടെ വാർത്തകുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.