മഴക്കാലത്തെ വെള്ളപ്പൊക്കം; നേരിടാൻ ഒരുങ്ങി റിയാദ്
റിയാദ്: മഴക്കാലത്തെ വെള്ളപ്പൊക്കക്കെടുതിയെ നേരിടാൻ ഒരുങ്ങുകയാണ് റിയാദ് നഗരം. വെളളപ്പൊക്ക സാധ്യത ഒഴിവാക്കാനായി പുത്തൻ ആധുനിക പദ്ധതി വികസിപ്പിക്കാനും ആസൂത്രണം ചെയ്യാനും ഈ മേഖലയിൽ മികവ് തെളിയിച്ച യോഗ്യതയുള്ള കമ്പനികളെ ഇതിനോടകം ക്ഷണിച്ചു കഴിഞ്ഞു റിയാദ് മുനിസിപ്പാലാറ്റി. പ്രളയത്തെ തുടർന്നുള്ള വെള്ളപ്പൊക്ക ദുരിത മേഖലകളിൽ പുനരധിവാസമടക്കമുള്ള വെല്ലുവിളികളെ വിജയകരമായി നേരിട്ട് മികച്ച പദ്ധതി നടപ്പിലാക്കിയിട്ടുള്ള കമ്പനികൾക്ക് കഫു ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ തങ്ങളുടെ കഴിവ് തെളിയിക്കുന്ന രേഖകൾ സഹിതം ആസൂത്രണ പദ്ധതികൾ സമർപ്പിക്കാനാവും. ഇന്നു മുതൽ സെപ്തംബർ 1 വരെയുള്ള കാലാവധിക്കുള്ളിൽ പദ്ധതി വിശദാംശങ്ങൾ സമർപ്പിക്കാനാണ് റിയാദ് മേഖലയ ഭരണ അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.വെള്ളപ്പൊക്കത്തിന്റെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും പ്രളയഭീഷണി നേരിടുവാനും വാദി അൽ-സുലൈ, വാദി ഹനീഫ എന്നിവയുൾപ്പെടെയുള്ള റിയാദിലെ താഴ്‌വരകളുടെ പുനരുദ്ധാരണവും വെളളപ്പൊക്കത്തിൽ നിന്നും താഴ്‌വരകളും അരുവികളും അടങ്ങുന്ന പ്രദേശത്തെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുമായാണ് റിയാദ് മുനിപ്പാലിറ്റി പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. മഴക്കാലത്ത് വെള്ളക്കെട്ടുകളിൽ നിന്നും നഗരത്തിലെ സുരക്ഷിതമായ ഗതാഗതസംവിധാനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, പരിസ്ഥിതി പുനരധിവാസത്തിന്റെയും വികസനത്തിന്റെയും നിലവാരം ഉയർത്താനും പൊതു സുരക്ഷ നിലനിർത്താനുമായുള്ള വ്യവസ്ഥകളും ലക്ഷ്യസ്ഥാനങ്ങളും അവലോകനം ചെയ്യാനും കമ്പനികളോട് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.റിയാദിൽ മഴക്കാലത്തെ വെള്ളപ്പൊക്കത്തെ നേരിടുന്നതിനായി ആധുനിക സാങ്കേതികവിദ്യയും കൃത്രിമ നിർമ്മിത ബുദ്ധിയുമൊക്കെ ഉപയോഗിച്ച് വെള്ളപ്പൊക്ക നിർഗമനമാർഗ്ഗങ്ങളും മലിനജലം ഒഴുക്കികളയാനുള്ള ഓടകളുടെയുും ചാലുകളുടേയും പ്രവർത്തനം കൈകാര്യം ചെയ്യുന്നതിനും നഗര സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിൽ നഗരത്തിന്റെ പുരോഗതിയും അഭിവൃദ്ധിയ്ക്കും മുൻനിർത്തിയാണ് ഇത്തരത്തിൽ പദ്ധതിആസൂത്രണം ചെയ്യുന്നത്.വമ്പൻ പദ്ധതികൾ ഉൾപ്പെടുന്ന റിയാദ് നഗരത്തിന്റെ എല്ലാ നഗര, പാരിസ്ഥിതിക, സാമ്പത്തിക മേഖലകളിലെ വളർച്ചയും പ്രവർത്തനവും നടക്കുന്നതിനാൽ പൊതു-സ്വകാര്യ സ്വത്ത് സംരക്ഷിക്കുന്നതിനും ജീവിത സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മഴക്കാലത്ത് നഗരത്തിലെ ഗതാഗത മേഖലയെയും വാഹന നീക്കങ്ങളും സുരക്ഷിതമായി സൌകര്യപ്രദമാക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് മഴവെള്ളപ്പൊക്ക നിർമ്മാർജ്ജന പദ്ധതിയും നടപ്പിലാക്കുന്നത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.