• Home
  • News
  • സൗദി അറേബ്യ റോഡ് ഗുണനിലവാര സൂചികയിൽ നാലാം സ്ഥാനത്ത്

സൗദി അറേബ്യ റോഡ് ഗുണനിലവാര സൂചികയിൽ നാലാം സ്ഥാനത്ത്

റിയാദ് ∙ ജി 20 രാജ്യങ്ങളിലെ റോഡ് ഗുണനിലവാര സൂചികയിൽ സൗദി അറേബ്യ നാലാം സ്ഥാനത്ത്;സൗദി അറേബ്യയിലുടനീളമുള്ള 77 ശതമാനത്തിലധികം റോഡുകളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.സുരക്ഷ, ഗുണനിലവാരം, ഗതാഗത സാന്ദ്രത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റോഡ്‌സ് സെക്ടർ സ്‌ട്രാറ്റജി ആരംഭിച്ച് 500 ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രകടന ഫലങ്ങൾ വെളിപ്പെടുത്തിയത്.ജനറൽ റോഡ്‌സ് അതോറിറ്റി അതിന്റെ സൂചകങ്ങൾക്കനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ സർവേയാണ് നടത്തിയത്. റോഡുകളുടെ ഗുണനിലവാരവും ഗതാഗത സുരക്ഷയും തുടങ്ങി നിരവധി നേട്ടങ്ങളും നടപ്പാക്കിയ സംരംഭങ്ങളും അതോറിറ്റി പരാമർശിച്ചിട്ടുണ്ട്. ട്രാഫിക് അപകടങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഫലപ്രദമായ പദ്ധതികളും പരിപാടികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.പാലങ്ങൾ കൈകാര്യം ചെയ്യുന്നതിനും അവയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം കൃത്യമായി നിരീക്ഷിക്കുന്നതിനും അവരുടെ ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ഒരു നൂതന സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. റോഡ് മരണങ്ങളുടെ എണ്ണം അഞ്ചിൽ താഴെയായി കുറയ്ക്കുന്നതിലൂടെ റോഡ് ശൃംഖലയിലെ സുരക്ഷയുടെയും  നിലവാരം ഉയർത്താനും റോഡ് മേഖലയിലെ ലക്ഷ്യങ്ങൾ കൈവരിക്കാനും അതോറിറ്റി ശ്രമിക്കുന്നുണ്ട്. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All