കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാർക്ക് സ്വയം ട്രോളികൾ ഉപയോഗിക്കാം
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) തീരുമാനം പുറപ്പെടുവിച്ചതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. പുതിയ തീരുമാനപ്രകാരം പോർട്ടറെ ഉൾപ്പെടുത്താതെ യാത്രക്കാർക്ക് സൗജന്യമായി ട്രോളി ഉപയോഗിക്കാം. പോർട്ടർ സേവനം ആവശ്യമാണെങ്കിൽ ചെറിയ ട്രോളിക്ക് ഒരു ദിനാറും വലിയ ട്രോളിക്ക് രണ്ട് ദിനാറും ഈടാക്കും.
യാത്രക്കാരുടെ ബാഗുകൾ മോശം രീതിയിൽ കൈകാര്യം ചെയ്യുന്നതിനും അധിക പണം ആവശ്യപ്പെടുന്നതിനുമെതിരായ നീക്കത്തിന്റെ ഭാഗമായാണ് നടപടി. നേരത്തെ ഇതിൽ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ട്രോളിയും ലഗേജും കൈകാര്യം ചെയ്യാനായി പ്രത്യേക ജീവനക്കാരെയും കൗണ്ടറും ഏർപ്പെടുത്തിയിട്ടുണ്ട്. പരാതികളും അന്വേഷണങ്ങളും സംബന്ധിച്ച വിവരങ്ങൾക്കായി ഫോൺ നമ്പറും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.