യുഎഇയിൽ ഡ്രോൺ സർവീസുകളുടെ ഫീസ് നിരക്ക് പ്രഖ്യാപിച്ചു
യുഎഇ: പറത്തുന്ന ഡ്രോണുകളുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഫീസ് നിരക്ക് പ്രഖ്യാപിച്ചു. ഡ്രോൺ സേവനങ്ങളുമായ ബന്ധപ്പെട്ട് 17 തരം സേവനങ്ങളുടെ ഫീസ് നിരക്കുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ അനുവദിക്കുക, പെർമിറ്റ് അനുവദിക്കൽ, പെർമിറ്റ് പുതുക്കൽ എന്നിവയാണ് ഫീസ് നിരക്ക് പ്രഖ്യാപിച്ച് സേവനങ്ങൾ.പുതിയ നിരക്കുകൾ ഗസറ്റിൽ വിജ്ഞാപനം ചെയ്ത് 60 ദിവസത്തിന് ശേഷം ആയിരിക്കും പ്രാബല്യത്തിൽ വരുക. ഡ്രോൺ രജിസ്റ്റർ ചെയ്യാനും പുതുക്കാനും 200 ദിർഹം വീതമാണ് ഫീസ് നൽകേണ്ടി വരുക.യുഎഇയിൽ നടക്കുന്ന പരിപാടികളിൽ ഡ്രോൺ ഉപയോഗിക്കാനുള്ള അനുമതി വേണം. സർട്ടിഫിക്കറ്റുകൾക്കുള്ള ഫീസ്, ഡ്രോണിൻറെ ഭാരവും, എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്. പൈലറ്റ് സർട്ടിഫിക്കറ്റിന് 100 ദിർഹം ആണ് ചാർജ് വരുന്നത്. അഞ്ചു വർഷം വരെ പുതുക്കുന്നതിന് 100 ദിർഹവുമാണ് ഫീസ് ഈടാക്കുന്നത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.