നാളെ മുതൽ (ഓഗസ്റ്റ് 15) അയക്കൂറ പിടിക്കുന്നത് വിലക്കി ഖത്തർ മുൻസിപ്പൽ മന്ത്രാലയം
ദോഹ ∙ ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ രണ്ടുമാസക്കാലം ഖത്തറിലെ കടലുകളിൽ നിന്നും അയക്കൂറ മത്സ്യം പിടിക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.പ്രജനന കാലത്ത് മത്സ്യബന്ധനം നിർത്തിവയ്ക്കാനുള്ള ജിസിസി കാർഷിക സഹകരണ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ അയക്കൂറ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തിക്കൊണ്ടുള്ള നടപടി. അയക്കൂറ പോലുള്ള മത്സ്യങ്ങളുടെ ഖത്തർ സമുദ്രത്തിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന നിരോധന ഈ വ്യാഴാഴ്ച ആരംഭിച്ച് ഒക്ടോബർ 15 വരെ നീണ്ടുനിൽക്കും. ഈ കാലയളവിൽ നിയമം ലംഘിക്കുന്നവരിൽ നിന്നും അയ്യായിരം റിയാൽ വരെ പിഴ ഈടാക്കും. നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ ബന്ധപ്പെട്ട ഉദോഗസ്ഥർ കർശന പരിശോധന നടത്തുമെന്നും തൊഴിലാളികൾ നിയമം ലംഘനത്തിൽ ഏർപ്പെടരുതെന്നും അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർ പിഴയ്ക്കു പുറമെ മറ്റ് നിയമനടപടികളും നേരിടേണ്ടി വരും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.