• Home
  • News
  • സൗദിയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വരുമാനം കർശനമായി നിരീക്ഷിക്കാൻ ഉത്തരവ് ; വരവിൽ കവ

സൗദിയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വരുമാനം കർശനമായി നിരീക്ഷിക്കാൻ ഉത്തരവ് ; വരവിൽ കവിഞ്ഞ വരുമാനം കണ്ടെത്തിയാൽ പിരിച്ചുവിടും

റിയാദ്: ഗവൺമെൻറ് ഉദ്യോഗസ്ഥരുടെ വരുമാനം കർശനമായി നിരീക്ഷിക്കാൻ സൗദി അറേബ്യ. രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റിക്ക് കീഴിലാകും ഉദ്യോഗസ്ഥരുടെ മേലുള്ള ഈ നിരീക്ഷണം നടത്തുക. വരവിൽ കവിഞ്ഞ വരുമാനം കണ്ടെത്തിയാലോ സംശയകരമായ സ്ഥിതിയുണ്ടായാലോ ജീവനക്കാരനെ പിരിച്ചുവിടാൻ സൗദി മന്ത്രിസഭ ഉത്തരവിറക്കും. രാജ്യത്ത് ഭരണതലത്തിലെ അഴിമതി കർശനമായി നിരീക്ഷിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഗവൺമെൻറ് ജീവനക്കാരുടെ വരുമാനം സൗദിയിലെ അഴിമതി വിരുദ്ധ കമീഷനായ 'നസ്ഹ' നിരീക്ഷിക്കും. സർക്കാർ ജീവനക്കാരന്റെയോ കുടുംബത്തിന്റെയോ വരുമാനം വരവിൽ കവിഞ്ഞതായാൽ ഇക്കാര്യം ഭരണകൂടത്തിന് കൈമാറും. സംശയകരമായ ഇടപാടോ സമാനമായ സാഹചര്യങ്ങളോ കണ്ടെത്തിയാൽ ആ ജീവനക്കാരനെ പിടിച്ചുവിടാനാണ് തീരുമാനം. ഇതിന് ഭരണാധികാരിയുടെ ഉത്തരവ് പുറത്തിറക്കും. ഓരോ മാസവും സൗദിയിലെ വിവിധ മന്ത്രാലയങ്ങളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നസ്ഹ പിടികൂടാറുണ്ട്. അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ശേഷമായിരിക്കും ഇവർക്കെതിരായ നടപടി. ജീവനക്കാരുടെ ഇടപാടുകളിൽ സുതാര്യത വേണമെന്നും അല്ലാത്തവർ അനുഭവിക്കേണ്ടി വരുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All