ആഗോളതലത്തില്‍ ‘മനോഹരവും ഉയർന്ന ജീവിത നിലവാരവും’എന്ന നേട്ടം കരസ്ഥമാക്കി ഒമാൻ
മസ്‌കത്ത് ∙ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരമുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ ആഗോളതലത്തില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ച് ഒമാന്‍ . പ്രമുഖ ഏജന്‍സിയായ 'നംബിയോ' നടത്തിയ സര്‍വേയിലാണ് സുല്‍ത്താനേറ്റ് നാലാം സ്ഥാനത്ത് ഇടം നേടിയത്. ലക്‌സംബര്‍ഗ്, നെതെര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.ഒരു പ്രത്യേക രാജ്യത്തിലോ നഗരത്തിലോ താമസിക്കുന്ന വ്യക്തികളുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും ജീവിത നിലവാരത്തിനും സംഭാവന നല്‍കുന്ന വിവിധ ഘടകങ്ങളുടെ സമഗ്രമായ വിലയിരുത്തിയാണ് സൂചിക തയ്യാറാക്കിയത്. ജീവിത നിലവാര സൂചിക, ഉത്പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ശേഷി, വ്യക്തിഗതസുരക്ഷ, കാലാവസ്ഥ സാഹചര്യങ്ങള്‍, ജീവിതച്ചെലവ്, ആരോഗ്യ സുരക്ഷ, ഗതാഗത സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.രാത്രികാല കാഴ്ചയില്‍ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ മസ്‌കത്ത് ഇടം പിടിച്ചിരുന്നു. 136 നഗരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഹോളിഡേ കമ്പനിയായ ട്രാവല്‍ബാഗ് നടത്തിയ പഠനത്തില്‍ മസ്‌കത്ത് മൂന്നാം സ്ഥാനത്തെത്തി. ദുബായും ടോക്കിയോയുമാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍.
രാത്രികാല സുരക്ഷ, പ്രകാശശബ്ദമലിനീകരണങ്ങളുടെ നില, ഇന്‍സ്റ്റഗ്രാം ഹാഷ് ടാഗുകള്‍ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് രാത്രികാല സൗന്ദര്യത്തില്‍ ആഗോള തലത്തില്‍ തന്നെ ഒമാന്‍ ഒന്നാമതെത്തിയത്. രാപകല്‍ ഭേദമന്യെ സുരക്ഷിതമായി പര്യവേക്ഷണം ചെയ്യാവുന്ന നഗരമാണിതെന്ന് ട്രാവല്‍ ബാഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയില്‍ മസ്‌കത്ത് നേരത്തെയും ഇടം പിടിച്ചിരുന്നു. 'യു സിറ്റി ഗൈഡ്‌സ്', 'ഹൗസ് ബ്യൂട്ടിഫുള്‍' എന്നീ ട്രാവല്‍ വെബ്‌സൈറ്റുകള്‍ പുറത്തുവിട്ട പട്ടികയില്‍ ഇറ്റലിയിലെ വെനീസ്, പോര്‍ച്ചുഗലിലെ ലിസ്ബണ്‍, ഫ്രാന്‍സിലെ പാരീസ്, ബ്രസീലിലെ റിയോ ഡി ജനീറോ എന്നിവക്കൊപ്പമായാണ് ഒമാന്റെ തലസ്ഥാന നഗരവും ഇടംപിടിച്ചത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.