തുറമുഖ കേന്ദ്രങ്ങളിൽ കസ്റ്റംസ് നിർമിത ബുദ്ധി; തന്ത്രപ്രധാന നീക്കവുമായി അബുദാബി
അബുദാബി:അബുദാബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷന്‍റെ തുറമുഖ കസ്റ്റംസ് കേന്ദ്രങ്ങളെ നൂതന പരിശോധനാ ഉപകരണങ്ങൾ ഉപയോഗിച്ച് സജ്ജമാക്കുന്നതിനുള്ള പദ്ധതി തയ്യാറായി. അബുദാബിയുടെ അതിർത്തി തുറമുഖങ്ങളിലുടനീളം കസ്റ്റംസ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.ഈ ഉപകരണങ്ങൾ നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) സംവിധാനങ്ങൾ പിന്തുണയ്ക്കുന്ന ആധുനിക സാങ്കേതിക വിദ്യകളാലാണ് ഒരുക്കിയത്. കൂടാതെ, ദ്രുത സ്കാൻ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തുന്നു. ചരക്കുനീക്കങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുക, വ്യാപാരം സുഗമമാക്കുക, സമയവും പ്രയത്നവും കുറയ്ക്കുക, പരിശോധനാ പ്രക്രിയകൾ ത്വരിതപ്പെടുത്തുക, ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുക തുടങ്ങിയ തന്ത്രപ്രധാനമായ ഉദ്ദേശ്യങ്ങളാണ് പൂർത്തീകരിക്കുക. ഈ ഉപകരണങ്ങൾ നിർമിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) സംവിധാനങ്ങൾ പിന്തുണയ്ക്കുന്ന ആധുനിക സാങ്കേതിക വിദ്യകളാലാണ് ഒരുക്കിയത്. കൂടാതെ, ദ്രുത സ്കാൻ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തുന്നു. ചരക്കുനീക്കങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുക, വ്യാപാരം സുഗമമാക്കുക, സമയവും പ്രയത്നവും കുറയ്ക്കുക, പരിശോധനാ പ്രക്രിയകൾ ത്വരിതപ്പെടുത്തുക, ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുക തുടങ്ങിയ തന്ത്രപ്രധാനമായ ഉദ്ദേശ്യങ്ങളാണ് പൂർത്തീകരിക്കുക. ബാഗുകൾ, പാഴ്സലുകൾ, കണ്ടെയ്നറുകൾ, ട്രക്കുകൾ എന്നിവ സ്കാൻ ചെയ്യുന്നതിനുള്ള രണ്ട് ഉപകരണങ്ങൾ ഉൾപ്പെടെ, റേഡിയോളജിക്കൽ ഹെൽത്ത്, സേഫ്റ്റി എന്നിവയുടെ ഉയർന്ന നിലവാരം പുലർത്തുന്നതും ആഗോള സവിശേഷതകളും മാനദണ്ഡങ്ങളും പാലിക്കുന്നതുമായ 5 നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ഖലീഫ, സായിദ് തുറമുഖ കസ്റ്റംസ് സെന്‍ററുകൾ എന്നിവ നിർമിക്കുന്നതാണ് പദ്ധതി.
ഖലീഫ തുറമുഖത്ത്, സായിദ് തുറമുഖത്ത് കണ്ടെയ്‌നറുകൾ സ്കാൻ ചെയ്യുന്നതിനുള്ള ഒരു ഉപകരണവും സ്ഥാപിച്ചു. ഓരോ ഉപകരണത്തിനും മണിക്കൂറിൽ 120 ട്രക്കുകൾ വരെ കൈകാര്യം ചെയ്യാൻ കഴിയും. എല്ലാ പ്രവർത്തനങ്ങളും തുടർച്ചയായ നിരീക്ഷണത്തിനായി ഒരു കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ചരക്കുകളുടെ സുഗമമായ ഗതാഗതത്തിന് ഗുണകരമാകും. വ്യാപാര ചലനവും സുഗമമാക്കുകയും സുസ്ഥിര സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ജനുവരിയിൽ അൽഐനിലെ ലാൻഡ് കസ്റ്റംസ് സെന്‍ററുകളിൽ നൂതന ഉപകരണങ്ങൾ വിജയകരമായി നടപ്പാക്കിയതിനെത്തുടർന്ന് പരിശോധനാ സംവിധാനം ശക്തിപ്പെടുത്താനുള്ള അബുദാബി കസ്റ്റംസിന്‍റെ ശ്രമങ്ങളുടെ തുടർച്ചയാണ് ഈ പദ്ധതിയെന്ന് അബുദാബി കസ്റ്റംസ് ഓപറേഷൻസ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ മുബാറക് മതാർ അൽ മൻസൂരി പറഞ്ഞു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.