യുഎഇയിൽ വാഹനമോടിക്കുന്നവർക്കൊരു സന്തോഷവാർത്ത; ട്രാഫിക് പിഴകളിൽ ഇളവ് നേടാനായി അവസരം
യുഎഇ:ഓഗസ്റ്റ് 26-ന് ആരംഭിക്കാനിരിക്കുന്ന ‘അപകട രഹിത ദിനം’ എന്ന ബോധവൽക്കരണ കാമ്പെയ്‌നിൻ്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം യുഎഇയിലുടനീളം ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചു. വാഹനാപകടങ്ങൾ ഒഴിവാക്കി ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന വാഹനമോടിക്കുന്നവർക്കായി നാല് ബ്ലാക്ക് ട്രാഫിക് പോയിൻ്റുകൾ കുറയ്ക്കുന്നതാണ് ഈ സംരംഭം. ക്യാമ്പയിനിൽ പങ്കെടുക്കുന്നവർ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ട്രാഫിക് പ്രതിജ്ഞയിലും ഒപ്പിടണം. ഈ സംരംഭം ഓഗസ്റ്റ് 26 മുതൽ രണ്ടാഴ്ച വരെയാണുള്ളത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.