ഖത്തർ കോടതികളിൽ ഇനി ‘വെർച്വൽ എംപ്ലോയി'; കോടതി വ്യവഹാരങ്ങൾ എളുപ്പമാക്കാൻ നിർമിതബുദ്ധി
ദോഹ ∙ ഖത്തർ കോടതികളിൽ ഇനി ‘വെർച്വൽ എംപ്ലോയി'യും. കോടതി വ്യവഹാരങ്ങൾ എളുപ്പമാക്കാൻ നിർമിതബുദ്ധി ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഖത്തർ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അറിയിച്ചു. ഹർജി ഉൾപ്പെടെ കോടതി വ്യവഹാരങ്ങൾ എളുപ്പമാക്കാൻ നിർമിതബുദ്ധിയിലധിഷ്ഠിതമായ ‘വെർച്വൽ എംപ്ലോയി’ ഇനി ഫയലുകൾ നിയന്ത്രിക്കും. വാട്സ്ആപ് ചാനലിലൂടെയുള്ള നൂതന സംരംഭം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചതായും അധികൃതർ വ്യക്തമാക്കി .വാട്സ്ആപ് ചാനൽ വഴി മെമ്മോറാണ്ടങ്ങൾ ഫയൽ ചെയ്യാനും കഴിയും. സുപ്രീം കോടതി, സിവിൽ കോടതി, അപ്പീൽ കോടതി, കുടുംബ കോടതി എന്നിവിടങ്ങളിൽ സേവനം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു .ഇങ്ങനെ ലഭിക്കുന്ന പരാതികൾ നിർമിതബുദ്ധി ഉപയോഗിച്ച് ‘വെർച്വൽ എംപ്ലോയി’ ഫയൽ ചെയ്ത് സ്വീകരിക്കും. ഏത് സമയത്തും ഇലക്ട്രോണിക് ചാനലുകൾ വഴി ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് മെമ്മോറാണ്ടങ്ങൾ സമർപ്പിക്കുന്നതിനുള്ള പ്രക്രിയ കൂടുതൽ സുഗമമാക്കുകയാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട നിയമ സ്ഥാപനങ്ങൾക്കും, വ്യവഹാരികൾക്കും മാത്രമാണ് ‘വെർച്വൽ എംപ്ലോയി’ സേവനം ഉപയോഗിക്കാൻ കഴിയുക . പരീക്ഷണഘട്ടം പൂർണമായി വിജയിക്കുന്നതോടെ, ഈ വർഷം അവസാനം ഇത് പൂർണതോതിൽ നടപ്പിലാക്കും ഇതിനകം നിരവധി ഹർജിക്കാർ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ വാട്സ്ആപ് ചാനൽ വഴി ‘വെർച്വൽ എംപ്ലോയി’ഫയൽ ചെയ്തുകഴിഞ്ഞു . സമഗ്രമായ ജുഡീഷ്യൽ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിർമിതബുദ്ധി, റോബോട്ടിക് സാങ്കേതിക വിദ്യയിലെ പുതിയൊരു ജീവനക്കാരനായി വെർചൽ എംപ്ലോയിയെ ഖത്തർ സുപ്രീം ജുഡീഷ്യൽ കൗൺസിൽ നിയമിച്ചത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.