• Home
  • News
  • കുവൈറ്റിനെയും ഇന്ത്യയെയും ബന്ധിപ്പിച്ചു കൂടുതൽ വിമാനസർവീസുകൾ
kuwait india flight service

കുവൈറ്റിനെയും ഇന്ത്യയെയും ബന്ധിപ്പിച്ചു കൂടുതൽ വിമാനസർവീസുകൾ

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിനെയും ഇന്ത്യയും ബന്ധിപ്പിച്ചു കൂടുതൽ വി​മാ​ന സ​ർ​വി​സു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത് അം​ബാ​സ​ഡ​ര്‍ ജാ​സിം അ​ല്‍ നാ​ജിം ഇ​ന്ത്യ​യി​ലെ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ മ​ന്ത്രി ഹ​ര്‍ദീ​പ് സി​ങ്ങു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ള്‍ പ​ര​സ്പ​രം നി​ല​നി​ര്‍ത്തി​പ്പോ​രു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും സൗ​ഹൃ​ദ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ത്തെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍ച്ച ചെ​യ്തു.

രണ്ടു രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ലെ വി​മാ​ന സ​ർ​വി​സു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ജാ​സിം അ​ല്‍ നാ​ജിം അ​പേ​ക്ഷ​ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ക​രാ​ര്‍ പ്ര​കാ​രം ര​ണ്ടു രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ ഒ​രാ​ഴ്ച​യി​ല്‍ 12,000 സീ​റ്റു​ക​ളാ​യി​രു​ന്നു അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 2007 മു​ത​ല്‍ നി​ല​നി​ല്‍ക്കു​ന്ന ഈ ​ക​രാ​റി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് അം​ബാ​സ​ഡ​ര്‍ ജാ​സിം അ​ല്‍ നാ​ജിം പ്ര​ധാ​ന​മാ​യും ഹ​ര്‍ദീ​പ് സി​ങ്ങു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ള്‍ പ​ര​സ്പ​രം നി​ല​നി​ര്‍ത്തി​പ്പോ​രു​ന്ന സൗ​ഹൃ​ദ ന​യ​ത​ന്ത്ര​ബ​ന്ധ​ത്തെ കൂ​ടു​ത​ല്‍ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വി​ധ മേ​ഖ​ല​ക​ളി​ലും പ​ര​സ്പ​ര സ​ഹ​ക​ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നു ഹ​ര്‍ദീ​പ് സി​ങ്​ വ്യ​ക്ത​മാ​ക്കി.

Related News