• Home
  • News
  • കുവൈറ്റിൽ വിസ പുതുക്കുന്നതിന് കടുത്ത നിയന്ത്രണത്തിന് സാധ്യത
kuwait visa restrictions

കുവൈറ്റിൽ വിസ പുതുക്കുന്നതിന് കടുത്ത നിയന്ത്രണത്തിന് സാധ്യത

കുവൈത്ത് സിറ്റി: കുവൈറ്റിലെ വിദേശികളുടെ താമസാനുമതി പരിമിതി അഞ്ചു വർഷമാക്കി കുറക്കണമെന്ന് പാർലമെന്റംഗം സഭയിൽ ആവശ്യപ്പെട്ടു. താമസാനുമതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട 14 നിർദ്ദേശങ്ങൾ സഫാ അൽ ഹാഷിം പാർലമെന്റിൽ അവതരിപ്പിച്ചു. പ്രവാസികൾക്ക് വൻ തിരിച്ചടിയാകുന്ന നിർദ്ദേശങ്ങളാണ് അധികവും.സ്‌പോൺസറുടെ കൂടെയല്ലാതെ ജോലി ചെയ്യുന്ന മുഴുവൻ വിദേശികളെയും നാടുകടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

kuwait visa restrictions

വിദേശികളുടെ താമസ പരിധി അഞ്ചു വർഷമാക്കി പരിമിതപ്പെടുത്തണം. നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ 40 വയസ്സ് പൂർത്തിയായവരെയും രോഗമോ വൈകല്യമോ ഉള്ളവരെയും സ്വന്തം നാടുകളിലേക്ക് അയക്കണം. വിദ്യാഭ്യാസ യോഗ്യതയും നിലവിൽ ജോലി ചെയ്യുന്ന തസ്തികയും തമ്മിൽ വൈരുധ്യമുണ്ടെങ്കിലും നാടുകടത്തണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിസയിൽ അല്ലാതെ വിദേശികൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ നാടുകടത്തുകയും വിദേശികളെ കൊണ്ട് വരുന്നതിൽ നിന്ന് ആ സ്ഥാപനത്തെ തടയുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്‌പോൺസറുടെ കൂടെയല്ലാതെ ജോലി ചെയ്യുന്ന മുഴുവൻ വിദേശികളെയും നാടുകടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശികളുടെ പരമാവധി താമസക്കാലം അഞ്ചു വർഷമാക്കി പരിമിതപ്പെടുത്തണം. നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ 40 വയസ്സ് പൂർത്തിയായവരെയും രോഗമോ വൈകല്യമോ ഉള്ളവരെയും സ്വന്തം നാടുകളിലേക്ക് അയക്കണം. വിദ്യാഭ്യാസ യോഗ്യതയും നിലവിൽ ജോലി ചെയ്യുന്ന തസ്തികയും തമ്മിൽ വൈരുധ്യമുണ്ടെങ്കിലും നാടുകടത്തണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിസയിൽ അല്ലാതെ വിദേശികൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ നാടുകടത്തുകയും വിദേശികളെ കൊണ്ട് വരുന്നതിൽ നിന്ന് ആ സ്ഥാപനത്തെ തടയുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.