ഒമാനിൽ വീടിന് തീപിടിച്ച് രണ്ട് മരണം; ഒരാള്‍ക്ക് ഗുരുതര പരുക്ക്
മസ്‌കത്ത്∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ വീടിന് തീപിടിച്ച് രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. തീപിടിത്ത കാരണം വ്യക്തമല്ല. താമസ കെട്ടിടത്തിനുള്ളില്‍ നിന്നും തീ ഉയരുകയായിരുന്നു. ഫര്‍ണിച്ചറുകളും മറ്റു ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. മരിച്ചവരെ കുറിച്ചോ പരുക്കേറ്റയാളെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.