• Home
  • News
  • ഒമാനിലെ സർക്കാർ സേവനങ്ങൾക്ക് ഫീസ് ഇ -പേയ്മെന്റ് വഴി മാത്രമാകുന്നു
oman e payment

ഒമാനിലെ സർക്കാർ സേവനങ്ങൾക്ക് ഫീസ് ഇ -പേയ്മെന്റ് വഴി മാത്രമാകുന്നു

മ​സ്​​ക​ത്ത്​: ഒമാനിലെ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​ടെ ഫീ​സ്​ പ​ണ​മാ​യി സ്വീ​ക​രി​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കു​ന്നു. സ​ർ​ക്കാ​റി​ലേ​ക്കു​ള്ള എ​ല്ലാ വ​രു​മാ​ന​ങ്ങ​ളും ഇ​നി ഇ​ല​ക്​​ട്രോ​ണി​ക്​ പേയ്മെന്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ക​യെ​ന്ന്​ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ മു​ഴു​വ​ൻ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്കു​മു​ള്ള ഫീ​സ്​ ഇ-​പേ​മ​െൻറി​ലൂ​ടെ മാ​ത്രം സ്വീ​ക​രി​ക്കു​ന്ന​രീ​തി നി​ല​വി​ൽ​വ​രു​മെ​ന്ന്​ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

oman e payment

ഇ​ല​ക്​​ട്രോ​ണി​ക്​ രീ​തി​യി​ൽ ശേ​ഖ​രി​ക്കു​ന്ന തു​ക​ക്ക്​ ഒ​രു ശ​ത​മാ​നം ക​മീ​ഷ​ൻ ബാ​ങ്കു​ക​ൾ​ക്ക്​ നി​ല​വി​ൽ ന​ൽ​​ക​ണം. പ​ര​മാ​വ​ധി അ​ഞ്ചു റി​യാ​ൽ വ​രെ​യാ​ണ്​ ഈ ​ക​മീ​ഷ​ൻ.സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന്​ ഇൗ ​തു​ക ഉണ്ടാകില്ലെന്നും പ​ക​രം സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഒ​മാ​നി​ൽ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ൾ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ഫീ​സി​നൊ​പ്പം ക​മീ​ഷ​ൻ തു​ക​യും ന​ൽ​കേ​ണ്ടി​വ​രും. ഒാ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ചെ​ല​വ്​ ക​ണ്ടെ​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​ണ്​ ഇ​തെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. 118/2008ാം ന​മ്പ​ർ മ​ന്ത്രി​ത​ല ഉ​ത്ത​ര​വി​​െൻറ ഭാ​ഗ​മാ​യു​ള്ള ധ​ന​കാ​ര്യ നി​യ​മ​ത്തി​​െൻറ വ്യ​വ​സ്​​ഥ​ക​ൾ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ സ​ർ​ക്കു​ല​ർ.വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ പേ​​മ​െൻറ്​ സം​വി​ധാ​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം സ​ർ​ക്കാ​ർ നാ​ളു​ക​ളാ​യി ന​ട​ത്തി​വ​രു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​രോ​ഗ്യ​സ്​​ഥാ​പ​ന​ങ്ങ​ളി​ലും ഇ​ല​ക്​​ട്രോ​ണി​ക്​ പേ​​മ​െൻറ്​ രീ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു.