സൗദി; വിദേശ വനിതയുടെ വധശിക്ഷ നടപ്പാക്കി
മക്ക ∙ സൗദിയിലേക്ക് ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതിയായ വിദേശ വനിതയുടെ വധശിക്ഷ മക്ക പ്രവിശ്യയില്‍ ഇന്ന് നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് കൊക്കൈന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ നൈജീരിയക്കാരിയായ ഫൗസാത്ത് ബല്‍ജോന്‍ അബായൂമിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.സൗദി പൗരനെ നിഷ്ഠൂരമായ കൊലപ്പെടുത്തിയ പാക്കിസ്ഥാനിക്കും ഇന്ന് മക്ക പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കി. തര്‍ക്കത്തെ തുടര്‍ന്ന് സൗദ് ബിന്‍ അലി ബിന്‍ ബഖീത്ത് അല്‍ശൈബാനിയെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിച്ച് വീഴ്ത്തി ശേഷം കാര്‍ ദേഹത്ത് കയറ്റി കൊലപ്പെടുത്തിയ അലി അക്ബര്‍ നൂര്‍ അഹ്മദിന് ആണ് ശിക്ഷ നടപ്പാക്കിയത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.