• Home
  • News
  • ജോര്‍ദാനില്‍ മങ്കിപോക്‌സ്: കുവൈത്തില്‍ മുന്‍കരുതല്‍ ശക്തമാക്കി

ജോര്‍ദാനില്‍ മങ്കിപോക്‌സ്: കുവൈത്തില്‍ മുന്‍കരുതല്‍ ശക്തമാക്കി

കുവൈത്ത് സിറ്റി ∙ ജോര്‍ദാനില്‍ മങ്കിപോക്‌സ് സ്ഥരീകരിച്ചതിനെ തുടര്‍ന്നാണ് കുവൈത്തിലും കര്‍ശന മുന്‍കരുതല്‍ സ്വീകരിച്ച് ആരോഗ്യ മന്ത്രാലയം. അടിയന്തര സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് മന്ത്രലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന, ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍, മറ്റ് രാജ്യാന്തര ആരോഗ്യ സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. രോഗത്തിന്‍റെ സംഭവവികാസങ്ങളും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലകളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് കുവൈത്ത് സെന്‍റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (സി.ഡി.സി) അടുത്തിടെ മന്ത്രാലയം സ്ഥാപിച്ചിട്ടുമുണ്ട്. തിങ്കളാഴ്ചയാണ് അമ്മാനില്‍ ആശുപത്രിയില്‍ കഴിയുന്ന 33 വയസ്സുകാരനായ വിദേശിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. നേരത്തെ തന്നെ രാജ്യത്ത്, മങ്കിപോക്‌സ്  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പ്രോട്ടോകോള്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരുന്നു. രോഗ ബാധ സംശയിക്കപ്പെട്ടാല്‍ ചികിത്സിക്കുന്ന ഫിസിഷ്യന്‍ ഉടന്‍ തന്നെ സമീപത്തുള്ള പ്രതിരോധ കേന്ദ്രത്തെ  അറിയിച്ച്, രേഖാമൂലമുള്ള റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. പ്രതിരോധ കേന്ദ്രത്തിലേക്ക് കേസ് റെഫര്‍ ചെയ്യുമ്പോള്‍ ക്ലിനിക്കല്‍ ഡയഗ്‌നോസിസ് വിഭാഗത്തില്‍ മങ്കിപോക്‌സ് സംശയിക്കപ്പെടുന്ന/സംഭവിക്കാവുന്ന/സ്ഥിരീകരിച്ച എന്ന് റെഫറല്‍ ഫോമില്‍ സൂചിപ്പിക്കണം. പ്രതിരോധ കേന്ദ്രത്തിലെ പ്രിവന്‍റീവ് ഹെല്‍ത്ത് ഡോക്ടര്‍ പൊതുജനാരോഗ്യ വിഭാഗം മേധാവിയെ അറിയിക്കണം.പൊതു ജനാരോഗ്യമേധാവി, സാംക്രമിക രോഗ നിയന്ത്രണ വകുപ്പിലെ കോണ്‍ടാക്റ്റ് ഓഫിസര്‍ക്കും വിവരം കൈമാറണം. അന്തിമ ലബോറട്ടറി ഫലങ്ങള്‍ പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പിലേക്ക് അയക്കാനുള്ള ചുമതല പ്രിവന്‍റീവ് ഹെല്‍ത്ത് ഫിസിഷ്യനാണെന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. നേരത്തെ, രാജ്യത്ത് ആറ് കേസുകള്‍ മങ്കി പോക്‌സ് വൈറസ് ബാധ സംശയിച്ചിരുന്നു.എന്നാല്‍, പരിശോധന ഫലങ്ങള്‍ എല്ലാം നെഗറ്റിവായിരുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All