• Home
  • News
  • കുവൈത്തില്‍ രാത്രികാല പരിശോധന ശക്തമാക്കി ഗതാഗത വകുപ്പ്

കുവൈത്തില്‍ രാത്രികാല പരിശോധന ശക്തമാക്കി ഗതാഗത വകുപ്പ്

കുവൈത്ത്‌ സിറ്റി ∙ കുവൈത്തിൽ   പിക്‌നിക് സീസൺ ആരംഭിച്ചതോടെ രാജ്യത്തെ റോഡുകളിൽ ഗതാഗതം വർധിച്ചു. ഇതോടൊപ്പം ഗതാഗത നിയമലംഘനങ്ങളും വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി ഗതാഗത വകുപ്പ് രംഗത്ത്.രാത്രികാലങ്ങളിൽ അമിത വേഗതയിലും അശ്രദ്ധയായും വാഹനം ഓടിക്കുന്നവരെയാണ് പ്രധാനമായും ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.കഴിഞ്ഞ ആഴ്ചയിൽ മാത്രം 56,332 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 53 വാഹനങ്ങളും 57 മോട്ടർ സൈക്കിളുകളും കണ്ടുകെട്ടുകയും 920 അപകടങ്ങൾ സംഭവിക്കുകയും ചെയ്തു. അപകടങ്ങളിൽ 181 പേർക്ക് പരുക്കേറ്റു.പ്രായപൂർത്തിയാകാത്ത 19 കുട്ടികളെ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് പിടികൂടി. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ 29 പേരെയും അറസ്റ്റ് ചെയ്തു. താമസ-കുടിയേറ്റ നിയമലംഘകരായ 24 പേരെയും പിടികൂടി. റോഡ് ശുചീകരണം ഉറപ്പാക്കുന്നതിനും അനധികൃത നിർമാണങ്ങൾ തടയുന്നതിനും എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All