സൗദിയിൽ ഒട്ടക ഓട്ടത്തിൽ വനിതകളുടെ പങ്കാളിത്തം വർധിക്കുന്നു
തായിഫ് ∙ ഒട്ടക ഓട്ടത്തിൽ സൗദി വനിതകളുടെ പങ്കാളിത്തം വർധിക്കുന്നു. ഇത് മറ്റ് വിവിധ കായിക ഇനങ്ങളിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് തായിഫ് ഹിസ്റ്ററി സെന്റർ മേധാവി ഡോ. ലത്തീഫ ബിൻത് മുത്തലാഖ് അൽ അദ്വാനി പറഞ്ഞു.സൗദി വനിതകളെ എല്ലാ മേഖലകളിലും ശാക്തീകരിക്കുന്നതിന് രാജ്യ നേതൃത്വത്തിന്റെ അചഞ്ചലമായ പിന്തുണയാണ് ഈ നേട്ടത്തിന് കാരണമെന്ന് അവർ പറഞ്ഞു. സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ കാലഘട്ടത്തിലെ ഒട്ടക ഓട്ടത്തോടുള്ള രാജ്യത്തിന്റെ ദീർഘകാല പ്രതിബദ്ധത അൽ അദ്വാനി എടുത്തു പറഞ്ഞു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.