ബഹ്‌റൈനിൽ 457 തടവുകാർക്ക് മാപ്പ് നൽകി രാജാവ്
മനാമ∙ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ തന്‍റെ രാജാഭിഷേകത്തിന്‍റെ രജതജൂബിലി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി 457 തടവുകാർക്ക് മാപ്പ് നൽകി. രാജ്യത്തെ സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ രാജാവ് കഴിഞ്ഞ ദിവസമാണ് ഈ സംബന്ധിച്ച രാജകൽപന പുറപ്പെടുവിച്ചത്.സാമൂഹിക ഐക്യം വളർത്തുകയും നീതിയുടെയും നിയമവാഴ്ചയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിനുള്ള ഭരണാധികാരിയുടെ സമർപ്പണത്തെയാണ് ഈ രാജകീയ മാപ്പ് പ്രതിഫലിപ്പിക്കുന്നത്. തടവുകാരുടെ മാനുഷികവും സാമൂഹികവുമായ നിയമപരമായ ഉത്തരവാദിത്തം സന്തുലിതമാക്കാനും അവർക്ക് സമൂഹത്തിലേക്ക് കടന്നുവന്ന് സാധാരണ ജീവിതം നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ മോചനം, മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയുടെ തെളിവായി കണക്കാക്കപ്പെടുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.