പ്രവാസി മലയാളി നിര്യാതനായി
അബുദാബി ∙ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് തെക്കെപുറം പാറക്കാട് കെ. ഹസ്സൻ മാസ്റ്റർ (84) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക, കായിക, രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. അബുദാബിയിൽ ഡിസംബറിലാണ് എത്തിയത്. മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ ഹസ്സൻ അജാനൂർ, പള്ളിക്കര, ചെമ്മനാട്, കാസർകോട് തളങ്കര, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കൾ: ഷബീർ, ഷജീർ, ഡോ. ഷബ്ന (മൂവരും അബുദാബി), ഡോ. ഷഹിൻ (ദുബായ്).
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.