യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷിക്കാം
അബുദാബി ∙ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് അഡ്മിനിസ്‌ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷിക്കാമെന്ന് മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ്(ഗ്രേസ് പിരീയഡ്) കാലയളവായ ഒക്ടോബർ 31 വരെയാണ് തൊഴിൽ കരാറുകൾ സമർപ്പിക്കുന്നതിനോ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിന് സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കുക.
സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെ 'സുരക്ഷിത സമൂഹത്തിലേക്ക്' എന്ന മുദ്രാവാക്യത്തിന് കീഴിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുടെ സഹകരണത്തോടെയാണ് നാല് സേവന സംരംഭങ്ങൾ നടപ്പിലാക്കുന്നത്. സെപ്റ്റംബർ ഒന്നിന് മുൻപ് ലംഘനങ്ങൾ നടത്തിയവർക്കേ പ്രയോജനം ലഭിക്കുകയുള്ളൂ. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് mohre.gov.ae , ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ബിസിനസ് സർവീസ് സെൻ്ററുകളിലും വീട്ടുജോലിക്കാരുടെ സേവന കേന്ദ്രങ്ങളിലും ലഭ്യമായ MOHRE മൊബൈൽ ആപ്പ് വഴിയും നിയമലംഘകരുടെ അപേക്ഷകൾ സ്വീകരിക്കുന്നു. അപേക്ഷകളിന്മേൽ വേഗത്തിലും കാര്യക്ഷമമായും നടപടിയെടുക്കുന്നതിനുള്ള സേവനം മന്ത്രാലയം ആഴ്ചയിൽ 24 നൽകിവരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.