• Home
  • News
  • കേരള സ്റ്റാർട്ടപ്പ് മിഷനും ബഹ്‌റൈനും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു
bahrain kerala startup

കേരള സ്റ്റാർട്ടപ്പ് മിഷനും ബഹ്‌റൈനും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

ദുബായ്: കേരളത്തിലെ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് ബഹ്റൈനില്‍ അവസരം നൽകുന്നതിന് കേരള സ്റ്റാര്‍ട്ട് അപ് മിഷനും ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡും ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചു. ദുബൈയില്‍ നടക്കുന്ന ജിടെക്സ് സാങ്കേതിക വാരത്തിലാണ് എം.ഒ.യു ഒപ്പിട്ടത്.സ്റ്റാര്‍ട്ട് അപ് മിഷനും ബഹ്റൈന്‍ ഇക്കണോമിക് ഡവലപമെന്റ് ബോര്‍ഡും ഒപ്പിട്ട ധാരണ പ്രകാരം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 100 ശതമാനം ഉടമസ്ഥതയോടെ ബഹ്റൈനില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കഴിയും. സാധ്യതാപഠനത്തിനും മറ്റും സാമ്പത്തിക സഹായവും ലഭ്യമാക്കും.

കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഊര്‍ജം പകരുന്നതാണ് ഈ ധാരണ. നേരത്തേ ബഹ്റൈന്‍ സന്ദര്‍ശിച്ച 40 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവിടെ സ്ഥാപനം തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്. ധാരണപ്രകാരം ബഹ്റൈനിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സമാനമായ സൗകര്യം നല്‍കും. മിഷന് കീഴില്‍ 18 പുതുസംരംഭങ്ങളാണ് ദുബൈ ജിടെക്സില്‍ പദ്ധതികളുമായി എത്തുന്നത്. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയിലേക്കുള്ള ജാലകമായി മാറുകയാണ് ദുബൈ ജിടെക്സ് സാങ്കേതിക വാരം.