• Home
  • News
  • ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ; ഇനി ശിക്ഷ കടുക്കും
qatar driving without licence

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ; ഇനി ശിക്ഷ കടുക്കും

ദോഹ:ഖത്തറിൽ വാഹനം ലൈസൻസില്ലാതെ ഓടിച്ചാൽ ഇനി ശിക്ഷ കടുക്കും. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ ഒരു ഒത്തുതീർപ്പും അനുവദിക്കില്ലെന്നും ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ മീഡിയ-ഗതാഗത ബോധവൽകരണ വകുപ്പ് അസി.ഡയറക്ടർ കേണൽ ജാബർ മുഹമ്മദ് റാഷിദ് ഒദൈബ അറിയിച്ചു.

qatar driving without licence

ലൈസൻസില്ലാതെ വാഹനം ഓടിക്കുന്ന പ്രവണത സ്‌കൂൾ കുട്ടികൾക്കിടയിലാണ് കൂടുതലും കണ്ടുവരുന്നത്. നിയമലംഘകരായ കുട്ടികളെ ജുവനൈൽ പൊലീസിനും അവിടെ നിന്ന് പബ്ലിക് പ്രോസിക്യൂഷനും കൈമാറും. 18 വയസ്സിൽ താഴെയുള്ളവർക്ക് വാഹനം ഓടിക്കാൻ നൽകുന്നതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണ്. ചില കേസുകളിൽ കുട്ടികളുടെ മാതാപിതാക്കളും അന്വേഷണത്തിന് വിധേയരാകാറുണ്ട്.പല കുട്ടികളും മാതാപിതാക്കളുടെ അറിവോടെയല്ല വാഹനം ഓടിക്കുന്നത്. റോഡുകളിൽ നിയമലംഘകരായ കുട്ടികളെ പിടികൂടില്ല. പൊലീസിനെ കാണുമ്പോൾ കുട്ടികൾ ഭയന്ന് വാഹനം അമിത വേഗത്തിൽ ഓടിക്കാൻ സാധ്യതയുള്ളതിനാൽ വാഹനത്തിന്റെ നമ്പർ നിരീക്ഷിച്ച് പിന്നീട് അറസ്റ്റ് ചെയ്യും. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ ബോധവൽകരണം നടത്തുന്നുണ്ട്.

Related News