• Home
  • News
  • കീടനാശിനി; വേണ്ടത് ജാഗ്രത
qatar pesticide

കീടനാശിനി; വേണ്ടത് ജാഗ്രത

ദോ​ഹ: വീടുകളിലും മറ്റു താമസസ്ഥലങ്ങളിലും കീ​ട​നാ​ശി​നി​ക​ളും അ​ണു​നാ​ശി​നി​ക​ളും പ്ര​യോ​ഗി​ക്കു​മ്പോ​ൾ ക​ടു​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. അ​ശ്ര​ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​ണ്​ ചെ​യ്യു​ക. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ നി​ര​വ​ധി ത​വ​ണ ഇ​ക്കാ​ര്യ​ത്തി​ൽ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ളു​െ​ട കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ചി​രു​ന്നു.

qatar pesticide

ഇ​തി​​െൻറ കാ​ര​ണം അ​ടു​ത്ത ഫ്ലാ​റ്റി​​ൽ പ്രാ​ണി​ക​ളെ ഒ​ഴി​വാ​ക്കാ​നു​ള്ള മ​രു​ന്ന്​ ​പ്ര​യോ​ഗി​ച്ച​തു​മൂ​ല​മു​ള്ള വി​ഷ​ബാ​ധ​യാ​ണെ​ന്നാ​ണ്​ ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ സ്​​ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക്​ സ്വ​ദേ​ശി ചെ​റ​യ​ക്കാ​ട് ഹാ​രി​സി​​െൻറ​യും നാ​ദാ​പു​രം കു​മ്മ​ങ്കോ​ട് സ്വ​ദേ​ശി വാ​ണി​യൂ​ർ ഷ​മീ​മ​യു​ടേ​യും മ​ക്ക​ളാ​യ റ​ഹാ​ൻ ഹാ​രി​സ്​ (മൂ​ന്ന​ര), റി​ദ ഹാ​രി​സ്​ (ഏ​ഴു​മാ​സം) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

കീ​ട​നാ​ശി​നി പ്ര​യോ​ഗം സാധാരണ/strong>

പ്ര​വാ​സി​ക​ൾ താ​മ​സി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ കീ​ട​നാ​ശി​നി പ്ര​യോ​ഗം സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്.കൂ​റ, പാ​റ്റ, മൂ​ട്ട തു​ട​ങ്ങി​യ​വ​യെ തു​ര​ത്താ​നു​പ​യോ​ഗി​ക്കു​ന്ന സ്​േ​പ്ര, എ​ലി​ക​ളെ കൊ​ല്ലാ​നു​പ​യോ​ഗി​ക്കു​ന്ന വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തി​ലു​ൾ​പ്പെ​ടും. കൂ​ടാ​തെ ചെ​റി​യ കീ​ട​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​നു​ള്ള സ്​േ​പ്ര, പൊ​ടി​പോ​ലു​ള്ള​വ​യു​മു​ണ്ട്. അ​ടു​ക്ക​ള, ലോ​ൺ​ട്രി, പെ​റ്റ് കോ​ള​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​പ​യോ​ഗി​ക്കു​ന്ന അ​ണു​നാ​ശി​നി​ക​ൾ, പൂ​ന്തോ​ട്ട​ത്തി​ലു​പ​യോ​ഗി​ക്കു​ന്ന ക​ള​നാ​ശി​നി, സ്വി​മ്മി​ങ്​ പൂ​ളി​ൽ പ്ര​യോ​ഗി​ക്കു​ന്ന രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം കീ​ട​നാ​ശി​നി​ക​ളു​ടെ പ​രി​ധി​യി​ൽ​പെ​ടു​ന്ന അ​പ​ക​ട​ക​ര​മാ​യ പ​ദാ​ർ​ഥ​ങ്ങ​ളാ​ണ്. കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണെ​ങ്കി​ലും സൂ​ക്ഷി​ച്ച് കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ൽ ക​ടു​ത്ത അ​പ​ക​ട​കാ​രി​യാ​ണ്. മാ​ര​ക​മാ​യ വി​ഷാം​ശ​ങ്ങ​ളാ​ണ് ഓ​രോ കീ​ട​നാ​ശി​നി​യി​ലും അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.