• Home
  • News
  • തട്ടിപ്പുസന്ദേശങ്ങൾക്കെതിരെ കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്
kuwait fakemessage

തട്ടിപ്പുസന്ദേശങ്ങൾക്കെതിരെ കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്

കു​വൈ​ത്ത്​ സി​റ്റി: വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ൾ ഫോ​ൺ, ഇ-​മെ​യി​ൽ എ​ന്നി​വ വ​ഴി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ കു​വൈ​ത്ത്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ന​മ്പ​ർ, പാ​സ്​​വേ​ഡ്, ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ എ​ന്നി​വ ബാ​ങ്കി​ൽ​നി​ന്ന്​ എ​ന്ന വ്യാ​ജേ​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യ വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സെ​​ൻ​ട്ര​ൽ ബാ​ങ്കി​​െൻറ മു​ന്ന​റി​യി​പ്പ്.

ഇ​തു​സം​ബ​ന്ധി​ച്ച്​ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സൗ​ജ​ന്യ എ​സ്.​എം.​എ​സ്​ വ​ഴി​യും ഇ-​മെ​യി​ൽ വ​ഴി​യും സ​ന്ദേ​ശ​മ​യ​ക്കാ​ൻ ത​ദ്ദേ​ശീ​യ ബാ​ങ്കു​ക​ളോ​ട്​ ഇതിനോടകം ആവിശ്യപ്പെട്ട്. നൂ​ത​ന ത​ട്ടി​പ്പ്​ രീ​തി​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ത​ദ്ദേ​ശീ​യ ബാ​ങ്കു​ക​ൾ​ക്ക്​ കു​വൈ​ത്ത്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന്​ റാ​ക്ക​റ്റ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഇ​ൻ​റ​ർ​പോ​ൾ ​ജ​ന​റ​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. അ​ന്താ​രാ​ഷ്​​ട്ര റാ​ക്ക​റ്റ്​ ന​ട​ത്തി​വ​രു​ന്ന ത​ട്ടി​പ്പു​രീ​തി​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ബാ​ങ്കു​ക​ൾ​ക്ക്​ ന​ൽ​കി​യി​ട്ടു​ണ്ട്.