• Home
  • News
  • കുവൈറ്റിലെ വിസ കച്ചവടത്തിനുള്ള ശിക്ഷ ഇരട്ടിയാകും
kuwait visa selling

കുവൈറ്റിലെ വിസ കച്ചവടത്തിനുള്ള ശിക്ഷ ഇരട്ടിയാകും

കുവൈത്ത് സിറ്റി:കുവൈറ്റിൽ വീസക്കച്ചവടക്കാർക്കുള്ള ശിക്ഷ ഇരട്ടിപ്പിക്കണമെന്നു ജനസംഖ്യാ നിർണയ സമിതി ശുപാർശ ചെയ്തു. 6 മാസം തടവും 4000 ദിനാർ പിഴയും ശിക്ഷ വിധിക്കണമെന്നാണ് ജനസംഖ്യാ അസന്തുലനം ഇല്ലായ്മ ചെയ്യുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ആസൂത്രണ മന്ത്രി മറിയം അൽ അഖീൽ നിയോഗിച്ച സമിതി ശുപാർശ ചെയ്തത്.

kuwait visa selling

നിയമലംഘനത്തിനു നോട്ടിസ് നൽകപ്പെട്ട സ്ഥാപനങ്ങൾ ഒരുവർഷത്തിനകം പ്രവർത്തനങ്ങൾ നിയമവിധേയമാക്കിയില്ലെങ്കിൽ ലൈസൻസ് പുതുക്കി നൽകരുതെന്നും ശുപാർശ ചെയ്തു. സ്വദേശികൾക്ക് തൊഴിൽമേഖലയിലെ യഥാർഥ അവസരങ്ങൾ കണ്ടെത്തുന്നതിന് കൃത്യമായ പരിശോധന, വ്യാജ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എന്നിവയും ശുപാർശയിലുണ്ട്. മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, കൃഷി-മത്സ്യ സ്രോതസ്സ് അതോറിറ്റി, വ്യവസായ അതോറിറ്റി എന്നീ സംവിധാനങ്ങളെ കം‌പ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിച്ച് തൊഴിൽ സംബന്ധമായ കേസുകളിലെ കൃത്രിമം തടയാൻ നടപടിയുണ്ടാകണമെന്നാണു മറ്റൊരു നിർദേശം.

കുവൈത്തിൽ 5 വർഷത്തിനകം 12,557 സ്വദേശികൾ ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങും. സിവിൽ, ഇലക്ട്രിക്കൽ, കെമിക്കൽ, ഇൻഡസ്ട്രിയൽ, മെക്കാനിക്കൽ, പെട്രോളിയം എൻ‌ജിനീയറിങ്, ശരീ‌അ, നിയമം, പൊളിറ്റിക്കൽ സയൻസ്, ആർക്കിടെക്ചർ, പൊതു ഭരണം തുടങ്ങിയ വിഭാഗങ്ങളിലാണ് ഇവരുടെ ബിരുദം

Related News