• Home
  • News
  • ഒമാൻ മത്രയിൽ മലയാളിയുടെ കട കത്തിനശിച്ചു
oman mathra malayali shob fire

ഒമാൻ മത്രയിൽ മലയാളിയുടെ കട കത്തിനശിച്ചു

മത്ര:ഒമാനിലെ മത്രയില്‍ മലയാളിയുടെ കട കത്തി നശിച്ചു.പൊന്നാനി സ്വദേശി പി.വി.സുബൈറി​​​െൻറ മത്ര സൂഖിൽ പഴയ ഹബീബ് ബാങ്ക് കെട്ടിടത്തിന് പുറകുവശത്തായുള്ള ഗൃഹോപകരണ മൊത്ത വിതരണ സ്ഥാപനമായ അല്‍ക്വയിസിനാണ് തീപിടിച്ചത്​.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

oman mathra malayali shob fire

കടക്കകത്തുള്ള സാധനങ്ങള്‍ ഏതാണ്ട് പൂർണമായും തീപിടിത്തത്തില്‍ കത്തിയമര്‍ന്നു. അവശേഷിച്ചവ കരിപുരണ്ടും വെള്ളം നനഞ്ഞും ഉപയോഗ്യശൂന്യമായിട്ടുണ്ട്. സമീപത്ത് ലോഡ് ഇറക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളികളാണ് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. സിവില്‍ ഡിഫന്‍സി​​​െൻറ രണ്ടു വാഹനങ്ങളെത്തിയാണ്​ തീയണച്ചത്​. അപ്പോഴേക്കും കടയുടെ ഉള്‍വശത്തെ സാധനങ്ങളും ഫര്‍ണിച്ചറുകളും അഗ്നിനാളങ്ങള്‍ വിഴുങ്ങിയിരുന്നു. പതിനായിരക്കണക്കിന് റിയാലി​​​െൻറ നഷ്​ടമുണ്ടായതായി കടയുടമ സുബൈറും സഹപ്രവര്‍ത്തക ഫാത്തിമ മുഹമ്മദ് ബലൂഷിയും അറിയിച്ചു.

Related News