• Home
  • News
  • ജെറ്റ് എയര്‍വെയ്‌സ്; മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് യാത്രക്കാരുടെ മൂക്കിലൂടെയും ച

ജെറ്റ് എയര്‍വെയ്‌സ്; മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു

മും​ബൈ: ജെ​റ്റ് എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ മു​ക്കി​ൽ​നി​ന്നും ചെ​വി​യി​ൽ​നി​ന്നും ര​ക്തം വ​ന്ന​തിനെ തുടർന്നു വി​മാ​നം തി​രി​ച്ചി​റ​ക്കി. 166 യാ​ത്ര​ക്കാ​രു​മാ​യി മും​ബൈ​യി​ൽ​നി​ന്നും ജ​യ്പു​രി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​നു​ള്ളി​ലെ മ​ർ​ദം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നായിരുന്നു സം​ഭ​വം. മ​ർ​ദം നി​യ​ന്ത്രി​ക്കു​ന്ന സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ കാ​ബി​ൻ ക്രൂ ​മ​റ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ർ​ദ​ത്തി​ൽ വ്യ​ത്യാ​സം വ​ന്ന​ത്.ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി.166 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിന്നത്. ഇതില്‍ 30 പേരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. മും​ബൈ​യി​ൽ നി​ന്ന് പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഇതേത്തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിട്ടു. യാത്രക്കാര്‍ക്ക് ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.കൃത്യവിലോപം കാട്ടിയ ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കിയതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.