• Home
  • News
  • ജിയോ കേരളത്തിൽ ഒന്നാമത്; 86 ലക്ഷത്തിലധികം വരിക്കാർ
reliance jio

ജിയോ കേരളത്തിൽ ഒന്നാമത്; 86 ലക്ഷത്തിലധികം വരിക്കാർ

റിലയൻസ് ജിയോ കേരളത്തിൽ 10,000 ഇടങ്ങളിലേക്കു മൊബൈൽ നെറ്റ്‌വർക്ക് വ്യാപിപിച്ചു. രാജ്യത്തെ മുന്‍നിര ടെലികോം സേനവദാതാക്കളായ ജിയോ ഇതോടെ കേരളത്തിലെ ഏറ്റവും വലുതും വേഗമേറിയ 4ജി നെറ്റ്‌വർക്കായി മാറി (ട്രായ് റിപ്പോർട്ട്). ജിയോക്ക് ഇപ്പോൾ കേരളത്തിൽ 86 ലക്ഷത്തിലധികം വരിക്കാരുണ്ട്.2019 ഓഗസ്റ്റ് മാസം 34.8 കോടി വരിക്കാരുമായി വോഡഫോണ്‍-ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റർമാരായി ജിയോ മാറിയിരുന്നു.

reliance jio

36 മാസങ്ങൾക്ക് മുൻപ് രാജ്യത്തെ ഓരോ പൗരനിലേക്കും ഇൻറ്റർനെറ്റും മൊബൈൽ നെറ്റ്‌വർക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനം ആരംഭിച്ച റിലയൻസ് ജിയോ ആഗോള മൊബൈൽ ഡേറ്റാ ഉപഭോക്താക്കളുടെ പട്ടികയിൽ ഇന്ത്യയെ ഒന്നമാതെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു.സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്‌ക്ഷൻ, ജിയോ ടിവി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകളും അൺലിമിറ്റഡ് ഡേറ്റാ സേവനവുമാണ് കേരളത്തിലും ഈ സ്വീകാര്യത എളുപ്പത്തിൽ നേടാൻ ജിയോയെ സഹായിച്ചത്. ഇന്ത്യയുടെ സ്വന്തം സ്മാർട്ഫോണായ ജിയോ ഫോൺ ഇപ്പോൾ 699 രൂപയ്ക്ക് ലഭ്യമാകും. നേരത്തെ 1,500 രൂപയ്ക്കു നൽകിവന്ന ഫോണാണ് 699 രൂപ നിരക്കിൽ ജിയോ ഇപ്പോൾ ലഭ്യമാക്കുന്നത്.കേന്ദ്ര സർക്കാർ ഐയൂസി ചാർജുകൾ പുനഃസ്ഥാപിച്ചതോടെ ജിയോ പുതിയ നിരക്കുകൾ പ്രഖ്യാപിസിച്ചിരുന്നു. കൂടുതൽ ആനുകൂല്യങ്ങളോടെയാണ് ജിയോ പുതിയ ഓൾ-ഇൻ-വൻ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്. 222, 333, 444 തുടങ്ങിയവയാണ് പുതിയ പ്ലാനുകൾ.