• Home
  • News
  • ദമ്മാമിൽ മലയാളി കാർ ഇടിച്ച് മരിച്ചു
saudi malayali death

ദമ്മാമിൽ മലയാളി കാർ ഇടിച്ച് മരിച്ചു

ദമ്മാം:ദമ്മാമിൽ റോഡ്​ മുറിച്ചുകടക്കാൻ ശ്രമിക്കവെ അതിവേഗത്തിൽ എത്തിയ കാർ ഇടിച്ച്​ മലയാളി യുവാവ്​ മരിച്ചു. തിരുവനന്തപുരം നാവായിക്കുളം സീമന്ദപുരം നിസാ മൻസിലിൽ നിഷാദ്​ (29) ആണ്​ മരിച്ചത്.​ തിങ്കളാഴ്​ച രാ​ത്രിയോടെ ദമ്മാം ഖോബാർ ഹൈവേയിൽ സ്​റ്റേഡിയം സിഗ്​നലിന്​​ സമീപത്തായിരുന്നു​ അപകടം.

കഴിഞ്ഞ നാലു വർഷമായി സൗദിയിലുള്ള നിഷാദ്​ സീകോ ബിൽഡിങ്ങിന്​ സമീപമുള്ള ​മസായ ഷോപ്പിലെ ജീവനക്കാരനായിരുന്നു. രാത്രി ജോലികഴിഞ്ഞ്​ സഹോദരീ ഭർത്താവിനെ സന്ദർശിക്കാൻ പോകുന്നതിനിടയിലാണ്​ അപകടം. സൗദി പൗരൻ ഒാടിച്ച വാഹനമാണ്​ ഇടിച്ചത്​​. നാലുമാസം​ മുമ്പായിരുന്നു വിവാഹം.&പിതാവിന്​​ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്​ 15 ദിവസത്തെ അവധിക്ക്​ നാട്ടിൽ പോയ നിഷാദ്​ ഒരാഴ്ച മുമ്പാണ്​ മടങ്ങിയെത്തിയത്​.

Related News