• Home
  • News
  • ഒമാനിലെ ആരോഗ്യമന്ത്രാലയത്തിലെ സ്വദേശിവൽക്കരണം 71ശതമാനം
medical field nationalisation oman

ഒമാനിലെ ആരോഗ്യമന്ത്രാലയത്തിലെ സ്വദേശിവൽക്കരണം 71ശതമാനം

മ​സ്​​ക​ത്ത്​:ഒമാൻ ആരോഗ്യവകുപ്പിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം 71 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​താ​യി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ അ​വ​സാ​ന​ത്തെ ക​ണ​ക്കു​പ്ര​കാ​രം 39,303 തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പി​ലു​ള്ള​ത്. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ചെ​ല​വ്​ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും ​കു​റ​ഞ്ഞ​താ​യും മ​ന്ത്രാ​ല​യ​ത്തി​​െൻറ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു. ആ​രോ​ഗ്യ ​മേ​ഖ​ല​യി​ൽ സു​ൽ​ത്താ​നേ​റ്റ്​ ക​ഴി​ഞ്ഞ വ​ർ​ഷം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പൊ​തു​സൂ​ച​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

medical field nationalisation oman

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പൊ​തു​ചെ​ല​വ്​ കു​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.എ​ണ്ണ​വി​ല​യി​ലെ ചാ​ഞ്ചാ​ട്ട​ത്തി​നും സാ​മ്പ​ത്തി​ക മാ​റ്റ​ത്തി​നും ശേ​ഷ​മാ​ണ്​ ചെ​ല​വ​ഴി​ക്ക​ലി​ൽ കു​റ​വ്​ ദൃ​ശ്യ​മാ​യി​ത്തു​ട​ങ്ങി​യ​ത്. ശ​മ്പ​ള​മ​ട​ക്കം ആ​വ​ർ​ത്തി​ക്കു​ന്ന ചെ​ല​വു​ക​ളു​ടെ (റെ​ക്ക​റി​ങ്​ എ​ക്​​സ്​​പെ​ൻ​ഡി​ച​ർ) 793.2 ദ​ശ​ല​ക്ഷം റി​യാ​ലി​ൽ​നി​ന്ന്​ 674 ദ​ശ​ല​ക്ഷ​മാ​യി കു​റ​ഞ്ഞു. വി​ക​സ​ന മേ​ഖ​ല​യി​ൽ 2018ൽ 25.5 ​ദ​ശ​ല​ക്ഷം റി​യാ​ലും ചെ​ല​വ​ഴി​ച്ചു. പ​രി​ക്കു​ക​ളും വൈ​ക​ല്യ​ങ്ങ​ളും മ​ര​ണ​ങ്ങ​ളും സം​ഭ​വി​ക്കു​ന്ന​തി​ൽ റോ​ഡ്​ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ സു​പ്ര​ധാ​ന​മാ​യ പ​ങ്കാ​ണു​ള്ള​തെ​ന്ന്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​വാ​ണെ​ങ്കി​ലും പ​രി​ക്കു​ക​ളും മ​ര​ണ​ങ്ങ​ളും ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്നു. റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ പെ​ട്ട 466 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന​തി​നു​ മു​േ​മ്പ മ​രി​ച്ചു. 79 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യും മ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​ത്തെ ക​ണ​ക്കു​പ്ര​കാ​രം 50​ ആ​ശു​പ​ത്രി​ക​ളും 22 ഹെ​ൽ​ത്ത്​ പോ​ളി​ക്ലി​നി​ക്കു​ക​ളും 185 ഹെ​ൽ​ത്ത്​ സ​െൻറ​റു​ക​ളു​മാ​ണ്​ സു​ൽ​ത്താ​നേ​റ്റി​ൽ ഉ​ള്ള​ത്. ഇൗ ​ആ​രോ​ഗ്യ പ​രി​പാ​ല​ന സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാ​മാ​യി 5,207 ​കി​ട​ക്ക​ക​ളു​മു​ണ്ട്. ജ​ന​ന​നി​ര​ക്ക്​ 1000 പേ​ർ​ക്ക്​ 32.2ഉം ​മ​ര​ണ​നി​ര​ക്ക്​ 1000 പേ​ർ​ക്ക്​ 2.7 ഉം ​ആ​ണ്. അ​ഞ്ചു​വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​നി​ര​ക്ക്​ 1000ത്തി​ന്​ 11ഉം ​ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മ​ര​ണ​നി​ര​ക്ക്​ 1000ത്തി​ന്​ 8.5 ശ​ത​മാ​ന​വു​മാ​യി. അ​ഞ്ചാം​പ​നി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഫ​ലം കാ​ണു​ന്ന​താ​യും റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു. 2016ൽ 133​ഉം 2017ൽ 97​ഉം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ ക​ഴി​ഞ്ഞ​വ​ർ​ഷം 12 കേ​സു​ക​ളാ​യി കു​റ​ഞ്ഞു.പോ​ളി​യോ, ഡി​ഫ്​​തീ​രി​യ, ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ടെ​റ്റ​ന​സ്​ ബാ​ധ എ​ന്നി​വ ക​ഴി​ഞ്ഞ വ​ർ​ഷ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. 1993നു​ ​ശേ​ഷ​മാ​ണ്​ ഒ​മാ​ൻ പോ​ളി​യോ​ര​ഹി​ത​മാ​യ​ത്.