• Home
  • News
  • ബഹ്‌റൈനിൽ യുവാക്കൾക്ക് കൂടുതൽ അവസായമുണ്ടാക്കും - മന്ത്രി
bahrain labour minister

ബഹ്‌റൈനിൽ യുവാക്കൾക്ക് കൂടുതൽ അവസായമുണ്ടാക്കും - മന്ത്രി

മ​നാ​മ:ബഹ്‌റൈനിലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ യു​വാ​ക്ക​ള്‍ക്ക് കൂ​ടു​ത​ല്‍ അ​വ​സ​രം ന​ല്‍കു​ന്ന​തി​ന് സ​ഹ​ക​രി​ക്കു​മെ​ന്ന് തൊ​ഴി​ല്‍-​സാ​മൂ​ഹി​ക ക്ഷേ​മ കാ​ര്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. യു​വ​ജ​ന-​കാ​യി​ക​കാ​ര്യ മ​ന്ത്രി അ​യ്മ​ന്‍ ബി​ന്‍ തൗ​ഫീ​ഖ് അ​ല്‍ മു​അ​യ്യ​ദി​നെ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​വാ​ക്ക​ള്‍ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഇ​രു മ​ന്ത്രാ​ല​യ​ങ്ങ​ളും ത​മ്മി​ല്‍ സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്തു.

യു​വാ​ക്ക​ള്‍ക്ക് കൂടുതൽ അ​വ​സ​ര​ങ്ങ​ള്‍ തു​റ​ന്നി​ടു​ന്ന​തി​ന് യു​വ​ജ​ന, ചാ​രി​റ്റി കാ​ര്യ​ങ്ങ​ള്‍ക്കാ​യു​ള്ള ഹ​മ​ദ് രാ​ജാ​വി​​െൻറ പ്ര​തി​നി​ധി ശൈ​ഖ്് നാ​സി​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ആ​ശാ​വ​ഹ​മാ​ണെ​ന്ന് മ​ന്ത്രി അ​യ്മ​ന്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​​െൻറ വി​ക​സ​ന​ത്തി​നും വ​ള​ര്‍ച്ച​ക്കും യു​വ​ജ​ന​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ ശ​രി​യാ​യ വി​ധ​ത്തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് തൊ​ഴി​ല്‍-​സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍ പ​റ​ഞ്ഞു. തൊ​ഴി​ല്‍ വി​പ​ണി​യി​ലെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് ക​ഴി​വു​റ്റ യു​വാ​ക്ക​ളെ വ​ള​ര്‍ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ വി​ജ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.ഐ.​ടി, ടെ​ലി​കോം, അ​ക്കൗ​ണ്ട​ന്‍സി മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വു​ള്ള​വ​രെ വ​ള​ര്‍ത്തി​യെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി ഹു​മൈ​ദാ​ന്‍ പ​റ​ഞ്ഞു. ഉ​ല്‍പാ​ദ​ന മേ​ഖ​ല​ക​ളി​ലും ത​ദ്ദേ​ശീ​യ തൊ​ഴി​ല്‍ ശ​ക്തി വ​ള​ര്‍ത്തി​ക്കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ച്ചാ​ല്‍ വ​ലി​യ മാ​റ്റ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Related News