• Home
  • News
  • പട്ടിണിമൂലം ഇന്ത്യക്കാരുടെ ആത്മഹത്യാ വാർത്ത - കുവൈറ്റിന്റെ പ്രതികരണം ഇങ്ങനെ
kuwait indians suicide

പട്ടിണിമൂലം ഇന്ത്യക്കാരുടെ ആത്മഹത്യാ വാർത്ത - കുവൈറ്റിന്റെ പ്രതികരണം ഇങ്ങനെ

കുവൈറ്റ് സിറ്റി: കുവൈത്തിൽ നൂറിലേറെ ഇന്ത്യക്കാർ പട്ടിണി മൂലം ആത്മഹത്യ ചെയ്തെന്ന വാർത്തയില്‍ കുവൈറ്റ് പ്രതികരിച്ചു. സംഭവം അധികൃതര്‍ നിഷേധിച്ചു. ഇന്ത്യൻ ദിനപത്രത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതവും യാഥാർഥ്യത്തിനു നിരാക്കാത്തതുമാണെന്ന് ഇൻഫർമേഷൻ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.ടൈംസ് ഓഫ് ഇന്ത്യയാണ് കുവൈത്തിലെ ഇന്ത്യക്കാർക്കിടയിലെ ആത്മഹത്യക്കു പ്രധാന കാരണം പട്ടിണിയാണെന്ന തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചത്.

ആന്ധ്രാ പ്രദേശ് നോൺ റെസിഡന്റ് തെലുഗു സൊസൈറ്റിയുടെ കണക്കുകൾ ഉദ്ധരിച്ചു നവംബർ ഒന്നിന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ വന്നത്. കുവൈത്തിൽ മരിച്ച ആന്ധ്രാ സ്വദേശികളിൽ കൂടുതൽ പേരും പട്ടിണി, അത്യുഷ്ണം, തൊഴിലിടങ്ങളിലെ പീഡനം തുടങ്ങിയ കാരണങ്ങളാൽ സ്വയം ജീവനോടുക്കിയതാണെന്ന പരാമർശം കുവൈത്ത് അധികൃതരിൽ മാത്രമല്ല പ്രവാസികൾക്കിടയിലും ആശ്ചര്യം ജനിപ്പിച്ചിരിക്കുകയാണ്.