• Home
  • News
  • ദേശിയ ദിനം പ്രമാണിച്ചു യു.എ.യിൽ നൂറുകണക്കിന് തടവുകാർക്ക് മോചനം
uae nationalday freedom prisoners

ദേശിയ ദിനം പ്രമാണിച്ചു യു.എ.യിൽ നൂറുകണക്കിന് തടവുകാർക്ക് മോചനം

ദുബായ്: യു.എ.ഇയുടെ നാല്‍പത്തിയെട്ടാം ദേശീയ ദിനാഘോഷ വേള പ്രമാണിച്ചു നൂറുകണക്കിന് തടവുകാർക്ക് മോചനം. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ 662 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും നൂറുകണക്കിന് തടവുകാരുടെ മോചനം ഉറപ്പാക്കും.

uae nationalday freedom prisoners

യു.എ.ഇ ദേശീയദിനം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെ വിഹായസിൽ കുടുംബവുമൊത്ത് സാധാരണ ജീവിതം നയിക്കാൻ ആയിരത്തോളം ജയിൽ അന്തേവാസികൾക്ക് അവസരമൊരുങ്ങുന്നു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി തടവനുഭവിക്കുന്ന വിവിധ ദേശക്കാരുടെ മോചനത്തിനാണ് പാത തെളിയുന്നത്. പ്രസിഡൻറ് ശൈഖ് ഖലീഫ മുഖേന മോചിതരാകുന്ന 662 പേരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനും പ്രസിഡൻറ് തീരുമാനിച്ചിട്ടുണ്ട്.ശൈഖ് ഖലീഫയുടെ ആഹ്വാനത്തിനു പിന്നാലെ അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അജ്മാനിലെ 103തടവുകാരെ മോചിപ്പിക്കാൻ തീരുമാനമെടുത്തു. ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ലയും നിരവധി തടവുകാർക്ക് മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. ജയിൽ ജീവിത കാലത്തെ മാനസാന്തരവും നല്ലനടപ്പും പരിഗണിച്ചാണ് കുടുംബങ്ങൾക്ക് ആശ്വാസവും പുതിയൊരു ജീവിതം തുടങ്ങുവാൻ സൗകര്യവുമൊരുക്കുന്ന ഈ ദയാവായ്പിന് രാഷ്ട്രനേതാക്കൾ തയ്യാറായത്.

Entertainment