• Home
  • News
  • ഖത്തറിൽ തൊഴിൽ മേഖലകൾക്ക് താത്കാലിക വിസ ഉടൻ
 qatar temporary labourvisa,

ഖത്തറിൽ തൊഴിൽ മേഖലകൾക്ക് താത്കാലിക വിസ ഉടൻ

ദോഹ: ഖത്തറിലെ നിക്ഷേപ - സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏതാനും തൊഴിൽ മേഖലകൾക്കായി പ്രഖ്യാപിച്ച താൽക്കാലിക വീസ ഉടൻ നടപ്പാകും. സ്വകാര്യ മേഖലയിലെ കമ്പനികൾ, വാണിജ്യ സ്ഥാപനങ്ങൾ, അംഗീകൃത ലൈസൻസിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കാണു താൽക്കാലിക തൊഴിൽ വീസ നൽകുന്നത്.

 qatar temporary labourvisa,

വിദേശ,പ്രാദേശിക നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം അടിയന്തര, താൽക്കാലിക ജോലികൾക്കായി വീസ അനുവദിക്കുകയുമാണ് പ്രധാന ലക്ഷ്യം. മന്ത്രാലയത്തിന്റെ ഫെയ്സ്ബുക് അക്കൗണ്ടിലാണു പുതിയ നടപടികൾ ഉടൻ പ്രാബല്യത്തിലാകുമെന്ന് വെളിപ്പെടുത്തിയത്.ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങളുടെ നിരക്കിൽ 20 % വരെ കുറവ് വരുത്തിക്കൊണ്ടുള്ള പുതിയ നടപടിയും ഉടൻ പ്രാബല്യത്തിലാകും. സർക്കാരിന്റെ ഇ-സേവന പോർട്ടലായ ഹുക്കുമി, മെട്രാഷ് 2 മൊബൈൽ ആപ്ലിക്കേഷൻ, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയിലൂടെ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ നിരക്കിലാണ് 20 ശതമാനം കുറവ് വരുത്തുന്നത്.കടലാസ് രഹിത മന്ത്രാലയം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി. നിരക്കിളവ് മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിലെ കാത്തിരിപ്പ് സമയവും റോഡിലെ ഗതാഗത കുരുക്കും കുറയ്ക്കാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല അധികൃതർക്ക് സേവന ഇടപാടുകൾ നേരത്തെ പൂർത്തിയാക്കാനും കഴിയും. മന്ത്രാലയത്തിന്റെ ഇ-സേവനങ്ങൾ പൊതുജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താം

Related News

Recent Updates

OMAN LATEST NEWS

Business