• Home
  • News
  • ദേശിയ ദിനാഘോഷത്തിൽ യു.എ.യി
uae nationalday

ദേശിയ ദിനാഘോഷത്തിൽ യു.എ.യി

ദുബായ്: 48 ആമത് ദേശിയ ദിനാഘോഷത്തിൽ യു.എ.യി. സ്വദേശികൾക്കൊപ്പം ആഘോഷ പരിപാടികളിൽ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹവും സജീവമാണ്. ദുബൈ ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ ആഘോഷത്തിന്റെ ഭാഗമായി റാലികളും അരങ്ങേറും.വിപുലമായ ആഘോഷ പരിപാടികളാണ് നാളെ നടക്കുന്ന ദേശീയ ദിനത്തിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

രാഷ്ട്രശിൽപ്പി ശൈഖ് സായിദിന്‍റെ ദീർഘവീക്ഷണമാണ് 48 വർഷം മുമ്പ് വിഘടിത ട്രൂഷ്യൽ സ്റ്റേറ്റുകളെ ഐക്യ അറബ് എമിറേറ്റാക്കി മാറ്റാൻ പ്രേരണയായത്.ചെറുതും വലുതുമായ നിരവധി പരിപാടികളാണ് ദേശീയദിന ഭാഗമായി യു.എ.ഇയിൽ അരേങ്ങറുന്നത്. പുതിയ ഗിന്നസ് വേൾഡ് റിക്കാർഡുകൾ കുറിച്ചാണ് ചില ഇന്ത്യൻ വിദ്യാലയങ്ങൾ ദേശീയ ദിനാഘോഷത്തിന് ഇക്കുറി പൊലിമയേകുന്നത്.മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശി സമൂഹവും കൂട്ടായ്മകളും ആഘോഷങ്ങളില്‍ സജീവമാണ്. ദുബൈ, അബൂദബി ഉൾപ്പെടെ പ്രധാന യു.എ.ഇ നഗരങ്ങളിലായിരിക്കും നാളെ പ്രധാന ആഘോഷ പരിപാടികൾ അരങ്ങേറുക.

Entertainment