• Home
  • News
  • ഖത്തർ മന്ത്രിസഭയിൽ പുതിയ വനിതാമന്ത്രി
laulo binth rashid ghathir women minister qatar

ഖത്തർ മന്ത്രിസഭയിൽ പുതിയ വനിതാമന്ത്രി

ദോഹ: ഖത്തർ മന്ത്രിസഭയിൽ പുതിയ വനിതാ വിദേശകാര്യസഹമന്ത്രി ചുതമതലയേറ്റു. ലൌലാ ബിന്‍ത് റാഷിദ് അല്‍ ഖാതിറിനെയാണ് വിദേശകാര്യ സഹമന്ത്രിയായി അമീര്‍ നിയമിച്ചത്. നേരത്തെ വിദേശകാര്യമന്ത്രാലയത്തിലെ വക്താവായിരുന്നു ലൌലാ അല്‍ ഖാതിര്‍.ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പുതിയ മന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. നിലവിലെ മന്ത്രിസഭയില്‍ രണ്ടാമത്തെ വനിതയാണ് ലൌലാ അല്‍ ഖാതിര്‍. വിദേശകാര്യവകുപ്പില്‍ മന്ത്രിസ്ഥാനം ലഭിക്കുന്ന ആദ്യ വനിതയുമാണ്.

Entertainment