• Home
  • News
  • ഗൾഫ് കപ്പ്; ഖത്തർ നാളെ സൗദിക്കെതിരെ
qatar saudi gulfcup

ഗൾഫ് കപ്പ്; ഖത്തർ നാളെ സൗദിക്കെതിരെ

ദോഹ: ദോഹയിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾ നാളെ നടക്കും. 2022 ഫിഫ ലോകകപ്പ് വേദിയായ അൽ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് 8നു നടക്കുന്ന സെമി ഫൈനലിൽ ഖത്തറും സൗദി അറേബ്യയും അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇറാഖും ബഹ്‌റൈനും മത്സരിക്കും. സെമി ഫൈനൽ വിജയികൾ ഡിസംബർ 8ന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും.

qatar saudi gulfcup

ഗ്രൂപ്പ് എ, ബി 3-ാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ 8 ടീമുകളിൽ യുഎഇ, കുവൈത്ത്, ഒമാൻ, യമൻ എന്നിവർ ടൂർണമെന്റിൽ നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ 4 ഗോളുകൾക്ക് യുഎഇയെ പരാജയപ്പെടുത്തിയാണ് ഖത്തർ സെമിയിൽ കടന്നത്. ബഹ്‌റൈനും രണ്ടിനെതിരെ 4 ഗോളുകൾക്ക് കുവൈത്തിനെ തോൽപ്പിച്ചാണ് സെമി പ്രവേശനം ഉറപ്പിച്ചത്. ടൂർണമെന്റിന്റെ തുടക്കത്തിൽ സൗദിയെ എതിരില്ലാതെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി തകർപ്പൻ പ്രകടനം കാഴ്ചവച്ച കുവൈത്ത് രണ്ടാം മത്സരത്തിൽ ഒമാന്റെ പ്രതിരോധത്തിന് മുൻപിൽ തോൽക്കുകയായിരുന്നു. അൽ ദുഹെയ്ൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമാനെ ഒന്നിനെതിരെ 3 ഗോളുകൾക്കു തളച്ചാണ് സൗദി അറേബ്യ സെമിയിൽ പ്രവേശിച്ചത്. 3 തവണ ഗൾഫ് കപ്പ് ജേതാക്കളാണ് സൗദി. യമനും ഇറാഖും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ‌ സെമി ഫൈനൽ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ്. 2 ദിവസത്തെ തയാറെടുപ്പുകൾക്കും വിശ്രമത്തിനും ശേഷമാണു ടീമുകൾ നാളെ മത്സരത്തിനിറങ്ങുന്നത്.

Related News

Entertainment