• Home
  • News
  • ദോഹ മെട്രോ ഗ്രീൻ ലൈൻ തുറക്കുന്നു
dohametro greenline

ദോഹ മെട്രോ ഗ്രീൻ ലൈൻ തുറക്കുന്നു

ദോഹ:ഈ മാസം 10ന് ദോഹ മെട്രോയുടെ ഗ്രീൻ ലൈൻ ഗതാഗതത്തിനായി തുറക്കും. ദോഹ മെട്രോയുടെ ആദ്യ ഘട്ടത്തിലെ 3 ലൈനുകളും ഇതോടെ പ്രവർത്തനസജ്ജമാകും. ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ് ഗ്രീൻ ലൈനിൽ പരീക്ഷണ പ്രവർത്തനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. അൽ മൻസൂറ മുതൽ അൽ റിഫ (മാൾ ഓഫ് ഖത്തർ) വരെയാണ് ഗ്രീൻ ലൈൻ. മാൾ ഓഫ് ഖത്തറിലേക്ക് എത്തുന്ന സന്ദർശകർക്ക് ഗ്രീൻ ലൈനിൽ അൽ റിഫ സ്റ്റേഷനിലെത്തി അവിടെ നിന്ന് മാളിലേക്കു നടക്കാം.

dohametro greenline

11 സ്റ്റേഷനുകളാണ് ദോഹയുടെ കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ സഞ്ചരിക്കുന്ന ഗ്രീൻ ലൈനിൽ ഉള്ളത് . ഡിസംബർ 18ന് എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനും സ്റ്റേഡിയത്തിലെ ഫിഫ ക്ലബ് മത്സരങ്ങൾ കാണാനും കാണികൾക്ക് മെട്രോയിൽ എത്താം. നിലവിൽ റെഡ് ലൈൻ, ഗോൾഡ് ലൈനുകളുടെ സമയക്രമം പോലെ തന്നെ ആയിരിക്കും ഗ്രീൻ ലൈനിന്റെ പ്രവർത്തനവും. റെഡ്, ഗോൾഡ് ലൈൻ വഴിയെത്തുന്ന മെട്രോ യാത്രക്കാർക്ക് മിഷെറിബിൽ നിന്ന് ഗ്രീൻ ലൈനിലേക്ക് മാറാം.ഗ്രീൻ ലൈൻ സ്‌റ്റേഷനുകളിലെല്ലാം യാത്രക്കാർക്കായി സൗജന്യ മെട്രോ ലിങ്ക് ബസുകളുടെ സേവനവും ലഭിക്കും. അൽ ഖ്വാസർ മുതൽ അൽ വക്ര വരെയാണ് റെഡ് ലൈനും റാസ് ബു അബൗദിൽ നിന്ന് അൽ അസീസിയ വരെ ഗോൾഡ് ലൈനുമാണ് പ്രവർത്തിക്കുന്നത്. 3 ലൈനുകളിലായി 37 സ്‌റ്റേഷനുകളാണുള്ളത്. രാജ്യത്തിന്റെ ഗതാഗത മേഖലയിൽ പുതിയ വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടുള്ള ദോഹ മെട്രോ രാജ്യത്തെ ഏറ്റവും ജനകീയ പൊതു ഗതാഗത സംവിധാനമായി മാറി കഴിഞ്ഞു.

Entertainment