• Home
  • News
  • ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്
oman foreighners

ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

മ​സ്ക​ത്ത്: ഒമാനിൽ വീണ്ടും വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യി നാ​ഷ​ന​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്, ഇ​ൻ​ഫ​ർ​േ​മ​ഷ​ൻ െസ​ൻ​റ​ർ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ പു​തി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡി​സം​ബ​ർ മൂ​ന്നി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ഒ​മാ​നി​ലെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 19,87,456 മാ​ണ്. മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 42.50 ശ​ത​മാ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ അ​വ​സാ​ന​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 19,96,190 ആ​യി​രു​ന്നു.മൊ​ത്തം ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം വി​ദേ​ശി​ക​ളു​ടെ കു​റ​വാ​ണ് ഇൗ ​കാ​ല​യ​ള​വി​ലു​ണ്ടാ​യ​ത്.

oman foreighners

ഒ​മാ​നി​ലെ മൊ​ത്തം ജ​ന​സം​ഖ്യ 46,74,253 ആ​ണ്. ഇ​തി​ൽ 57.50 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളാ​ണ്. നി​ല​വി​ൽ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 26,86,797 ആ​ണ്. ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ട്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​ർ 6,38,059 ആ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 6,60,376 ആ​യി​രു​ന്നു. ഇ​തേ കാ​ല​യ​ള​വി​ൽ ബം​ഗ്ലാ​ദേ​ശി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​ത്തി​ലെ 6,58,222ൽ ​നി​ന്ന് 6,24,046 ആ​യും കു​റ​ഞ്ഞു.ഇ​തേ കാ​ല​യ​ള​വി​ൽ പാ​കി​​സ്​​താ​നി​ക​ളു​ടെ എ​ണ്ണം 2,17,602ൽ​നി​ന്ന് 2,09,248 ആ​യി കു​റ​ഞ്ഞു.ഇൗ ​കാ​ല​യ​ള​വി​ൽ വി​ദേ​ശി​ക​ളു​ടെ കൂ​ടു​ത​ൽ കൊ​ഴി​ഞ്ഞു​പോ​ക്കു​ണ്ടാ​യ​ത് കാ​ർ​ഷി​ക മേ​ഖ​ല​യി​ലാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 26.9 ശ​ത​മാ​നം വി​ദേ​ശി​ക​ൾ കു​റ​ഞ്ഞു. ജ​ലം, ജ​ല​വി​ത​ര​ണം, മ​ലി​ന​ജ​ല സം​സ്ക​ര​ണ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് 14.7 ശ​ത​മാ​ന​വും നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ​നി​ന്ന് 12.9 ശ​ത​മാ​ന​വും വി​ദേ​ശി​ക​ൾ ഒ​ഴി​ഞ്ഞു​പോ​യി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​വും സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​ണ് വി​ദേ​ശി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് പ്ര​ധാ​ന കാ​ര​ണം.

Entertainment