• Home
  • News
  • ഒമാനിൽ മേഘാവൃത അന്തരീക്ഷം തുടരും; മുന്നറിയിപ്പ്
oman dark clouds

ഒമാനിൽ മേഘാവൃത അന്തരീക്ഷം തുടരും; മുന്നറിയിപ്പ്

മ​സ്ക​ത്ത്: ഒമാനിലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദം കാ​ര​ണം അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​വു​ന്ന​താ​യി ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മു​സ​ന്തം, വ​ട​ക്ക​ൻ ബാ​ത്തി​ന മേ​ഖ​ല​ക​ളി​ൽ മ​ഴ​ക്കും സാ​ധ്യ​ത​യു​ള്ള​താ​യി നി​രീ​ക്ഷ​ണ േക​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ട​ലി​ൽ രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദം 28 മു​ത​ൽ 32 വ​രെ നോ​ട്ടി​ക്ക​ൽ മൈ​ൽ വേ​ഗ​ത​യു​ള്ള കാ​റ്റി​നും കാ​ര​ണ​മാ​വു​മെ​ന്ന് മു​ന്ന​റി​യി​പ്പി​ലു​ണ്ട്.

oman dark clouds

കാ​റ്റ് പ​ടി​ഞ്ഞാ​റ്, വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​നി​ന്ന് മ​ധ്യ അ​റ​ബി​ക്ക​ട​ലിേ​ല​ക്ക് നീ​ങ്ങു​ക​യാ​ണ്.ന്യൂ​ന​മ​ർ​ദം ആ​ദ്യ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഇ​തി​​െൻറ പ​രി​ണി​തി എ​ങ്ങ​നെ​യാ​വു​മെ​ന്ന് പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. ക​ട​ലി​െൻറ അ​വ​സ്ഥ മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ദോ​ഫാ​ർ ഗ​വ​ർ​ണ​േ​റ​റ്റി​ലെ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​േ​യ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. തി​ര​മാ​ല​ക​ൾ ര​ണ്ടു​മു​ത​ൽ മൂ​ന്നു മീ​റ്റ​ർ വ​രെ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്.ത​ക്കു-​പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ന്യൂ​ന​മ​ർ​ദം വ​ട​ക്കു​പ​ടി​ഞ്ഞാ​റേ​ക്കു നീ​ങ്ങു​ക​യും അ​ടു​ത്ത നാ​ലു​ദി​വ​സ​ത്തി​നു​ള്ളി​ൽ സോ​മാ​ലി​യ​ൻ തീ​രേ​ത്ത​ക്കു നീ​ങ്ങു​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പി​ലു​ള്ള​ത്. അ​തി​നി​ടെ, ഒ​മാ​നി​ലെ അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വ് കു​റ​ഞ്ഞു. ഒ​മാ​െൻറ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ താ​പ​നി​ല 20 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ താ​ഴെ​യാ​യി. ജ​ബ​ൽ ശം​സി​ലാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജ​ബ​ൽ ശം​സി​ൽ ര​ണ്ടു ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു താ​പ​നി​ല. ഇ​ബ്ര, ഹൈ​മ, നി​സ്​​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ 14 ഡി​ഗ്രി​യും റു​സ്താ​ഖ്, ഇ​ബ്രി, ബു​റൈ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ 16 ഡി​ഗ്രി​യും മ​സ്ക​ത്ത്, ഖ​സ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 18 ഡി​ഗ്രി​യും രേ​ഖ​പ്പെ​ടു​ത്തി.

Related News

Entertainment