• Home
  • News
  • ദോഹ മെട്രോ റെഡ്‌ലൈനിലെ അവശേഷിക്കുന്ന എല്ലാ സ്റ്റേഷനുകളും ഡിസംബർ 10ന് തുറക്കും
doha metro redline

ദോഹ മെട്രോ റെഡ്‌ലൈനിലെ അവശേഷിക്കുന്ന എല്ലാ സ്റ്റേഷനുകളും ഡിസംബർ 10ന് തുറക്കും

ദോഹ :ഹമദ് രാജ്യാന്തര വിമാനത്താവളം ഉൾപെടെ ദോഹ മെട്രോ റെഡ്‌ലൈനിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ അവശേഷിക്കുന്ന നാല് സ്റ്റേഷനുകൾ കൂടി ഈ മാസം പത്തിന് തുറക്കുമെന്ന് മെട്രോ റെയിൽ അധികൃതർ അറിയിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് പുറമെ,കത്താറ,ഖത്തർ യൂണിവേഴ്‌സിറ്റി, ലുസൈൽ എന്നീ സ്റ്റേഷനുകളാണ് തുറക്കുന്നത്.

ഡിസംബർ പത്ത് ചൊവ്വാഴ്ച ഗ്രീൻ ലൈൻ മെട്രോ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതോടോപ്പമാണ് റെഡ് ലൈനിലെ അവശേഷിക്കുന്ന സ്റ്റേഷനുകളും യാത്രക്കാർക്കായി തുറക്കുന്നത്.ലുസൈൽ മുതൽ അൽ വക്ര വരെ നീളുന്ന റെഡ്‌ലൈൻ കഴിഞ്ഞ മെയിലാണ് പ്രവർത്തനം തുടങ്ങിയത്. ഗ്രീൻ ലൈനിൽ മൊത്തം 11 സ്റ്റേഷനുകളാണ് ഉള്ളത്. മൻസൂറ,മുശൈരിബ്,അൽ ബിദ,വൈറ്റ് പാലസ്,ഹമദ് ഹോസ്പിറ്റൽ,മിസൈല,റയാൻ അൽ ഖദീം, അൽ ശഖബ്,ഖത്തർ നാഷണൽ ലൈബ്രറി,എജുക്കേഷൻ സിറ്റി എന്നിവ പിന്നിട്ട് അൽ റിഫയിൽ സർവീസ് അവസാനിക്കും.

Entertainment