• Home
  • News
  • വിദേശ വിമാനകമ്പനികൾക്ക് അനുമതിയില്ല; കണ്ണൂർ വിമാനത്താവളം വികസനമുരടിപ്പിൽ
kannurairport

വിദേശ വിമാനകമ്പനികൾക്ക് അനുമതിയില്ല; കണ്ണൂർ വിമാനത്താവളം വികസനമുരടിപ്പിൽ

കണ്ണൂർ: വിദേശ വിമാന സർവീസുകൾക്ക് അനുമതി നൽകാത്ത കേന്ദ്ര നീക്കം കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് തിരിച്ചടിയാകുമെന്ന് പ്രവാസികൾ. എയർ അറേബ്യ ഉൾപ്പെടെ നിരവധി വിദേശ വിമാന കമ്പനികളാണ് കണ്ണൂരിലേക്ക് സർവീസ് നടത്താൻ അപേക്ഷ നൽകി കാത്തിരിക്കുന്നത്.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് പേര്. ഒരാണ്ട് പൂർത്തിയായിട്ടും വിദേശ വിമാന കമ്പനികൾക്ക് പക്ഷെ അയിത്തം തുടരുകയാണ്.

വിദേശ വിമാന കമ്പനികൾക്ക് അനുമതി നൽകുന്ന 'പോയന്റ് ഓഫ് കോൾ' സ്റ്റാറ്റസ് പദവി കണ്ണൂരിന് നൽകാനാവില്ലെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അടുത്തിടെ അറിയിച്ചത്. നയം മാറ്റാതെ നിരക്കുവർധനക്ക് പരിഹാരമാകില്ലെന്ന് യു.എ.ഇയിലെ കണ്ണൂരിൽ നിന്നുള്ള പ്രവാസികൾ ഏകസ്വരത്തിൽ പറയുന്നു. ഗൾഫ് വിമാന കമ്പനികൾക്ക് അനുമതി നൽകാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം രൂപപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.

Related News

Entertainment