• Home
  • News
  • ജാഗ്രത:കാലാവസ്ഥ മൂലം മൂടൽമഞ്ഞിനു സാധ്യത
dubai

ജാഗ്രത:കാലാവസ്ഥ മൂലം മൂടൽമഞ്ഞിനു സാധ്യത

ദുബായ് : അസ്ഥിര കാലാവസ്ഥ തുടരുന്ന യുഎഇയിൽ മൂടൽമഞ്ഞിനു സാധ്യതയെന്നു മുന്നറിയിപ്പ്. വടക്കൻ എമിറേറ്റുകളിൽ ഇന്ന് ഉച്ചയ്ക്കു ശേഷം മഴ പെയ്തേക്കാം. തീരമേഖലകളിലും മലമ്പ്രദേശങ്ങളിലും കാറ്റ് ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കടൽ പ്രക്ഷുബ്ധമാണ്. ഏതാനും ദിവസം കൂടി അസ്ഥിര കാലാവസ്ഥ തുടരും. മൂടൽമഞ്ഞ് കണക്കിലെടുത്ത് ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് പൊലീസ് നിർദേശിച്ചു. ഒമാനിൽ പലയിടങ്ങളിലും ഇന്നലെ നേരിയ തോതിൽ മഴ പെയ്തു.

മൂടല്‍മഞ്ഞ് ദൂരക്കാഴ്ചകള്‍ മറയ്ക്കുന്നതിനാല്‍ വേഗത്തില്‍ മാത്രമല്ല, പാര്‍ക്കിങ്ങിലും ശ്രദ്ധവേണം. റോഡരികില്‍ നിര്‍ത്താതെ മാറ്റി പാര്‍ക്ക് ചെയ്യണം. പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍.ലോങ് ബീം ഒഴിവാക്കി ലോ ബീം ലൈറ്റുകള്‍ ഉപയോഗിക്കണം. ഹസാർഡ് ലൈറ്റ് ഇടരുത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണിത്. മുന്നിലുള്ള വാഹനത്തിൽ നിന്നു നിശ്ചിത അകലം പാലിച്ച് കുറഞ്ഞ വേഗത്തില്‍ ഡ്രൈവ് ചെയ്യണം. വാഹനങ്ങളുടെ എല്ലാഭാഗത്തെയും ഗ്ലാസ് നിർബന്ധമായും തുടച്ചുവൃത്തിയാക്കിയിരിക്കണം.ടയറുകളിൽ മതിയായ അളവിൽ കാറ്റുണ്ടെന്ന് ഉറപ്പാക്കണം.

വാഹനാപകടത്തിൽ 2 മരണം ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്നലെ പുലർച്ചെ അഞ്ചരയോടെ വാഹനങ്ങൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു. 4 പേർക്കു ഗുരുതര പരുക്കേറ്റു. ഇവർ ഏതു രാജ്യക്കാരാണെന്ന് അറിയിവാട്ടില്ല. നിർത്തിയിട്ടിരുന്ന ട്രക്കിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചായിരുന്നു അപകടമെന്നു ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സെയിഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.

Entertainment