• Home
  • News
  • പൗ​ര​ത്വ​ നിയമ ഭേദഗതി : ഒറ്റകെട്ടായി പ്രവാസി സം​ഘ​ട​നക​ൾ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് മ
saudi

പൗ​ര​ത്വ​ നിയമ ഭേദഗതി : ഒറ്റകെട്ടായി പ്രവാസി സം​ഘ​ട​നക​ൾ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് മ​ക്ക​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യം പ്രഖ്യാപിച്ചു

മ​​ക്ക: കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മ​ക്ക പ്ര​വാ​സി​ക​ൾ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ​മൂ​ഹ​ത്തി​ന് മ​ത​ത്തി​​​െൻറ പേ​രി​ൽ പൗ​ര​ത്വ​വും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന തു​ല്യ​ത​യും നി​ഷേ​ധി​ക്കു​ന്ന​തെ​ന്നും ഇ​തു രാ​ജ്യ​ത്തെ വം​ശീ​യ​മാ​യി വി​ഭ​ജി​ക്കു​മെ​ന്നും ഇ​തി​നെ​തി​രെ ചെ​റു​ത്തു​നി​ൽ​പ്പു​ണ്ടാ​ക​ണ​മെ​ന്നും സം​ഗ​മം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചു. മ​ക്ക​യി​ലെ 14 സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ മെ​ഴു​കു​തി​രി ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. ഡോ: ​ഷെ​യ്ഖ് ഉ​മ​ർ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, ഷാ​ജി ചു​ന​ക്ക​ര, ശി​ഹാ​ബു​ദ്ദീ​ൻ കോ​ഴി​ക്കോ​ട്, അ​ഷ്‌​റ​ഫ് വെ​ള്ളി​പ്പ​റ​മ്പ്, സൈ​നു​ദ്ദീ​ൻ അ​ൻ​വ​രി മ​ണ്ണാ​ർ​ക്കാ​ട്, ജ​ലീ​ൽ മാ​സ്​​റ്റ​ർ, അ​ബ്​​ദു​ല്ല കോ​യ, അ​നീ​സു​ൽ ഇ​സ്​​ലാം, മു​ഹ​മ്മ​ദ് അ​ലി കാ​ര​കു​ന്ന്, ന​സീ​റു​ദ്ദീ​ൻ ഫൈ​സി, അ​ഡ്വ. ഫാ​റൂ​ഖ് മ​ര​ക്കാ​ർ, യൂ​സു​ഫ് അ​ബ്​​ദു​ൽ ഖാ​ദ​ർ പാ​ല​ക്കാ​ട്, യ​ഹ്‌​യ ആ​സി​ഫ് അ​ലി, അ​സിം അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related News

Entertainment

Business