• Home
  • News
  • ജിദ്ദ ; ടാ​ക്‌​സി ജോ​ലി​ക​ള്‍ ഇ​നി സ്വ​ദേ​ശി​ക​ൾ​ക്ക്​ മാ​ത്രം
sauditaxi

ജിദ്ദ ; ടാ​ക്‌​സി ജോ​ലി​ക​ള്‍ ഇ​നി സ്വ​ദേ​ശി​ക​ൾ​ക്ക്​ മാ​ത്രം

ജി​ദ്ദ : സൗ​ദി​യി​ല്‍ സ്വ​കാ​ര്യ ഓ​ണ്‍ലൈ​ന്‍ ടാ​ക്‌​സി സ​ർ​വി​സ്​ ജോ​ലി​ക​ള്‍ സ്വ​ദേ​ശി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. സൗ​ദി ടൂ​റി​സം ക​മീ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി ന​ട​പ്പാ​ക്കി​വ​രു​ന്ന പ​രി​ഷ്​​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ഇൗ ​തീ​രു​മാ​നം. ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് അ​ധി​കൃ​ത​ര്‍ ഓ​ണ്‍ലൈ​ന്‍ ടാ​ക്‌​സി ക​മ്പ​നി​ക​ളെ അ​റി​യി​ച്ചു. തു​ട​ർ​ന്ന്​ ഓ​ണ്‍ലൈ​ന്‍ ടാ​ക്‌​സി ക​മ്പ​നി​ക​ൾ വി​ദേ​ശി ഡ്രൈ​വ​ര്‍മാ​ർ​ക്ക്​ അ​വ​രു​ടെ അ​ക്കൗ​ണ്ട് അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി അ​റി​യി​പ്പ് ന​ല്‍കി​ത്തു​ട​ങ്ങി. ക​രീം, ഊ​ബ​ര്‍, ജീ​നി, ഈ​സി ടാ​ക്സി തു​ട​ങ്ങി ഓ​ണ്‍ലൈ​ന്‍ ടാ​ക്‌​സി​ക​ളി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്ന നി​ര​വ​ധി വി​ദേ​ശി​ക​ൾ ഇ​തോ​ടെ തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ഈ ​രം​ഗ​ത്ത്​ കാ​ല​ങ്ങ​ളാ​യി നി​ര​വ​ധി മ​ല​യാ​ളി​ക​ളും ജോ​ലി ചെ​യ്യു​ന്നു​ണ്ട്.അവരെല്ലാം ഇ​നി തൊ​ഴി​ൽ​ര​ഹി​ത​രാ​യി മാ​റും. ടാ​ക്​​സി ക​മ്പ​നി​ക​ൾ കേ​ര​ള​ത്തി​ൽ നി​ന്ന​ട​ക്കം നേ​രി​ട്ട്​ റി​ക്രൂ​ട്ട്മ​െൻറ്​ ചെ​യ്​​ത്​ കൊ​ണ്ടു​വ​ന്ന​വ​രാ​ണ്​ ഡ്രൈ​വ​ർ​മാ​രി​ൽ കൂ​ടു​ത​ലും. ജോ​ലി ന​ഷ്​​ട​പ്പെ​ട്ട ഇ​വ​രെ​ല്ലാം ഇ​നി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ അ​ങ്ക​ലാ​പ്പി​ലാ​ണ്. നി​ല​വി​ലെ ടാ​ക്‌​സി സം​വി​ധാ​ന​ങ്ങ​ളി​ലും കാ​ത​ലാ​യ മാ​റ്റം വ​രു​ത്തു​ന്ന​താ​ണ് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന പു​തി​യ പ​ദ്ധ​തി. ഇ​ത​നു​സ​രി​ച്ച്​ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ ഇ​നി പ​ച്ച​നി​റ​ത്തി​ലു​ള്ള ടാ​ക്സി​ക​ളാ​ണ്​ ഓടുന്നത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​യ​ര്‍പോ​ര്‍ട്ടു​ക​ളി​ല്‍ മാ​ത്ര​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ച്ച ടാ​ക്‌​സി സം​വി​ധാ​നം ഘ​ട്ടം​ഘ​ട്ട​മാ​യി മ​റ്റ്​ മേ​ഖ​ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.

Entertainment

Business