• Home
  • News
  • ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കും
oman

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കും

മ​സ്​​ക​ത്ത്​ : ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ചി​ല കു​റ്റ​കൃ​ത്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന പ​ക്ഷം വാ​ഹ​നം പിടിച്ചെടുക്കാൻ ഗ​താ​ഗ​ത നി​യ​മ​ത്തി​ൽ വ്യ​വ​സ്​​ഥ​യു​ണ്ടെ​ന്ന്​ ​ആ​ർ.​ഒ.​പി ട്വി​റ്റ​റി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.വാ​ഹ​ന​ത്തി​​െൻറ ചി​ല്ലു​ക​ളു​ടെ സു​താ​ര്യ​ത കു​റ​ക്ക​ൽ അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​യി​ലാ​യി​രി​ക്ക​ണം. അ​ങ്ങ​നെ​യ​ല്ലെ​ങ്കി​ൽ ആ​ദ്യ നി​യ​മ​ലം​ഘ​നം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട്​ 90 ദി​വ​സ​ത്തി​ന​കം ശ​രി​യാ​ക്ക​ണം.

വാ​ഹ​ന​ത്തി​ൽ എ​ഴു​ത്തു​ക​ളും ചി​ഹ്ന​ങ്ങ​ളും പ​തി​ക്ക​ൽ, ലൗ​ഡ്​ സ്​​പീ​ക്ക​റു​ക​ളോ ബാ​ന​റു​ക​ളോ പി​ടി​പ്പി​ക്ക​​ൽ തു​ട​ങ്ങി​യ​വ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​ൻ അ​ധി​കാ​രം ന​ൽ​കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്.വാ​ഹ​ന​മോ​ടി​ക്കു​േ​മ്പാ​ൾ മൊ​ബൈ​ൽ ഫോ​ൺ അ​ല്ലെ​ങ്കി​ൽ മ​റ്റ്​ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ൽ എ​ന്നി​വ​യും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണ്. ആ​ദ്യ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ വീ​ണ്ടും പി​ടി​ക്ക​പ്പെ​ട്ടാ​ലാ​കും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക.

Related News

Entertainment

Business